---
title: "പ്ലസ്‌ടുവും പത്താം ക്ലാസും കഴിഞ്ഞവർ ശ്രദ്ധിക്കുക...! വിദ്യാർഥികൾക്ക് വർഷത്തിൽ 50,000 രൂപ വരെ; എൽ.ഐ.സി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം"
english_title: "LIC Golden Jubilee Scholarship 2026 Apply Online For 13440 Scholarships"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382711/lic-golden-jubilee-scholarship-2026-application-open"
published_at: "2026-09-15T12:00:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8e94d1750c_lic-golden-jubilee-scholarship-2026-application-open.jpg"
keywords: ["LIC Golden Jubilee Scholarship", "Education Scholarship", "LIC", "Scholarship For College Students"]
---

# പ്ലസ്‌ടുവും പത്താം ക്ലാസും കഴിഞ്ഞവർ ശ്രദ്ധിക്കുക...! വിദ്യാർഥികൾക്ക് വർഷത്തിൽ 50,000 രൂപ വരെ; എൽ.ഐ.സി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം

> **Lead Summary:** **തിരുവനന്തപുരം: **സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി) ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വർഷം രാജ്യത്തുടനീളം 13,440 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അവസരം ലഭിക്കുക. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ആനുകൂല്യം വിതരണം ചെയ്യുന്നത്.

## Article Content

**തിരുവനന്തപുരം: **സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി) ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വർഷം രാജ്യത്തുടനീളം 13,440 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അവസരം ലഭിക്കുക. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ആനുകൂല്യം വിതരണം ചെയ്യുന്നത്.

മെഡിക്കൽ (എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്), എൻജിനിയറിങ് (ബി.ടെക്, ബി.ആർക്), ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, വൊക്കേഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് 2026-27 അക്കാദമിക് വർഷത്തിൽ ഒന്നാം വർഷ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം.

മെഡിക്കൽ വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 രൂപയും എൻജിനിയറിങ് വിദ്യാർഥികൾക്ക് 40,000 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക. മറ്റ് ബിരുദ-ഡിപ്ലോമ കോഴ്‌സുകൾക്ക് പ്രതിവർഷം 20,000 രൂപയും സ്പെഷ്യൽ സ്കോളർഷിപ്പ് വിഭാഗത്തിൽ പെടുന്നവർക്ക് 15,000 രൂപ വീതവും ലഭിക്കും.

അപേക്ഷിക്കുന്ന വിദ്യാർഥികൾ മുൻപത്തെ യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനം 4,50,000 രൂപയിൽ കവിയരുത്. എൽ.ഐ.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

**English Summary:**

Life Insurance Corporation of India (LIC) has invited applications for its Golden Jubilee Scholarship Scheme 2026 aimed at financially underprivileged students pursuing higher education. A total of 13,440 scholarships will be awarded across two categories: General and Special Scholarships. Students enrolled in first-year medical, engineering, degree, diploma, or ITI courses for the 2026-27 academic year with at least 60% marks and an annual family income below Rs 4.5 lakh are eligible. Applications must be submitted online via the official LIC website by September 30.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382711/lic-golden-jubilee-scholarship-2026-application-open)