---
title: "പിഞ്ചുശരീരത്തിൽ സൂചി...! കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ"
english_title: "Needle Found In Newborn Body Kottayam Medical College Medical Negligence Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382702/kottayam-medical-college-newborn-needle-found-negligence-case"
published_at: "2026-09-15T11:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ddbf6581c_kottayam-medical-college-newborn-needle-found-negligence-case.jpg"
keywords: ["Kottayam Medical College", "Newborn Body Needle Found", "Medical Negligence"]
---

# പിഞ്ചുശരീരത്തിൽ സൂചി...! കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

> **Lead Summary:** **കോട്ടയം: **കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

## Article Content

**കോട്ടയം: **കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

കോട്ടയം മെഡിക്കൽ കോളേജ് എൻഐസിയുവിൽ (NICU) പ്രവേശിപ്പിച്ച ഘട്ടത്തിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനിച്ച് ഒരു വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വരിയെല്ലിന് സമീപം സൂചി കണ്ടെത്തുന്നതും തുടന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും.

സംഭവത്തിൽ പൊലീസിന്റെ ക്രിമിനൽ അന്വേഷണത്തിന് പുറമെ സംസ്ഥാന ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും വെവ്വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിനോടും മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.

English Summary:

The Gandhinagar Police in Kottayam have registered a case of medical negligence after a needle was allegedly left inside a newborn's body at Kottayam Medical College. The case was filed under Section 125(a) of the Bharatiya Nyaya Sanhita based on a complaint from the parents. The needle was discovered near the child's rib a year later during an examination at Kozhikode Medical College and was surgically removed. Parallel investigations are underway by the Child Rights Commission and the Women and Child Development Department.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382702/kottayam-medical-college-newborn-needle-found-negligence-case)