---
title: "സ്വർണ്ണം വാങ്ങാൻ വരട്ടെ! വില വീണ്ടും കുതിക്കുന്നു; സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടാൻ സ്വർണവില"
english_title: "Kerala Gold Price Today Increase Gram Pavan Silver Rate September 15"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382683/kerala-gold-price-today-increase-september-15-pavan-rate-new"
published_at: "2026-09-15T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8cf1d3aa5e_kerala-gold-price-today-increase-september-15-pavan-rate.jpg"
keywords: ["Gold Price Kerala", "Gold Rate Today", "Silver Price", "Kerala Gold Pavan"]
---

# സ്വർണ്ണം വാങ്ങാൻ വരട്ടെ! വില വീണ്ടും കുതിക്കുന്നു; സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടാൻ സ്വർണവില

> **Lead Summary:** **കോഴിക്കോട് : **കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

**കോഴിക്കോട് : **കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയിൽ നിന്ന് വൈകുന്നേരമായപ്പോഴേക്കും പവന് 1,080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.

അതിനിടെ, വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് വിപണി നിരക്ക്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 15- 1,12,320 രൂപ

സെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

English Summary:

Gold price sees slight increase in Kerala today. 22 carat gold up by Rs 30 per gram, now trading at Rs 14,040 per gram and Rs 1,12,320 per pavan. Yesterday evening price had dropped by around Rs 1080 per pavan to Rs 1,12,080 from morning rate. International market changes reflect in state prices. Meanwhile silver price declined to Rs 245 per gram and Rs 2,450 for 10 grams.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382683/kerala-gold-price-today-increase-september-15-pavan-rate-new)