---
title: "യു.പി.ഐ പ്രേമികൾക്ക് പണികിട്ടി! 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇനി 'തീവില"
english_title: " UPI Charges MDR Merchant Discount Rate Notification Finance Ministry Rs 2000 Rule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382674/upi-charges-mdr-merchants-rs2000-finance-ministry-notification"
published_at: "2026-09-15T09:24:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c22a20b32_upi-charges-mdr-merchants-rs2000-finance-ministry-notification.jpg"
keywords: ["UPI Charges", "MDR", "Finance Ministry", "Rupay Debit Card", "Digital Payments"]
---

# യു.പി.ഐ പ്രേമികൾക്ക് പണികിട്ടി! 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇനി 'തീവില

> **Lead Summary:** **** ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക് (എം.ഡി.ആർ – മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോൾ, 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള കൈമാറ്റങ്ങൾക്കും മാത്രമായിരിക്കും ഇനി പൂർണ്ണ സൗജന്യ ആനുകൂല്യം ലഭിക്കുക.

## Article Content

**** ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക് (എം.ഡി.ആർ – മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോൾ, 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള കൈമാറ്റങ്ങൾക്കും മാത്രമായിരിക്കും ഇനി പൂർണ്ണ സൗജന്യ ആനുകൂല്യം ലഭിക്കുക.

വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് (P2P) യാതൊരു ഫീസും ഉണ്ടാകില്ലെങ്കിലും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കുമുള്ള പണമിടപാടുകളെ (P2M) ഈ പുതിയ നിയമഭേദഗതി ബാധിക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമോയെന്നോ കൃത്യമായ നിരക്കുകൾ എത്രയായിരിക്കുമെന്നോ ഉള്ള കാര്യങ്ങൾ വരാനിരിക്കുന്ന വിശദമായ വിജ്ഞാപനങ്ങളിൽ മാത്രമേ വ്യക്തമാകൂ.

ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ സേവനദാതാക്കളോ ഈടാക്കുന്ന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതൽ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നുവെങ്കിലും, എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു.

ഈ അധിക ബാധ്യത വ്യാപാരികൾ ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുള്ളതിനാൽ, ഭാവിയിൽ സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടുകൾക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നേക്കാം.

English Summary:

The Finance Ministry has issued an official notification as part of initial steps to levy Merchant Discount Rate (MDR) on high-value UPI transactions from merchants. Only UPI transactions below Rs 2000 and RuPay debit card transactions will remain completely free. Person-to-person (P2P) UPI transfers will have no charge, but person-to-merchant (P2M) payments will be affected. Whether all transactions above Rs 2000 will be charged and exact rates will be clear only in upcoming notifications. MDR is the service fee charged by banks or payment providers from merchants. UPI was made completely free since January 2020, but government recently amended Payment and Settlement Systems Act as precursor to bringing back MDR. If implemented, merchants may pass burden to users, increasing cost of daily digital payments.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382674/upi-charges-mdr-merchants-rs2000-finance-ministry-notification)