---
title: "ചൂടിന് ആശ്വാസമായി മഴയെത്തും; കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം"
english_title: "Kerala Weather Alert Rain Expected In Kerala Yellow Alert In Three Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382658/kerala-weather-rain-alert-yellow-alert-in-three-districts"
published_at: "2026-09-15T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa89dc974998_kerala-weather-rain-alert-yellow-alert-in-three-districts.jpg"
keywords: ["Kerala Rain", "Kerala Weather Alert", "Yellow Alert Kerala"]
---

# ചൂടിന് ആശ്വാസമായി മഴയെത്തും; കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ നിലവിലെ ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ നിലവിലെ ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നും (15/09/2026) നാളെയും (16/09/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ വലിയ അപകട സാധ്യത സൃഷ്ടിക്കുന്നതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടിമിന്നലുള്ളപ്പോൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക, വാതിലുകളും ജനലുകളും അടച്ചിടുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക എന്നിവ പാലിക്കണം.

തുറസ്സായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. അതേസമയം, ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് വൈദ്യുതി കേന്ദ്രവിഹിതമായി അധികം ലഭിച്ചു തുടങ്ങിയത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.

**English Summary:**

The India Meteorological Department has issued a rain alert for Kerala, predicting isolated heavy rainfall along with thunderstorms and gusty winds reaching speeds of 40-50 kmph today and tomorrow. A yellow alert has been issued for Malappuram, Kozhikode, and Wayanad districts today, with four districts placed under alert tomorrow. Authorities have released safety guidelines regarding lightning risks. Additionally, Kerala received an extra 150 MW of electricity from the central quota starting early morning, offering slight relief from the ongoing power crisis.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382658/kerala-weather-rain-alert-yellow-alert-in-three-districts)