---
title: "റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ജനശതാബ്ദിയും ഇന്റർസിറ്റിയും ഭാഗികമായി റദ്ദാക്കി; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം"
english_title: "Kerala Train Services Cancelled Palakkad Division Track Maintenance Jan Shatabdi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382624/kerala-train-services-partially-cancelled-palakkad-division-jan-shatabdi"
published_at: "2026-09-14T21:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa815417fd5b_kerala-train-services-partially-cancelled-palakkad-division-jan-shatabdi.jpg"
keywords: ["Train", "Jan Shatabdi Cancelled", "Palakkad Railway Division", "Southern Railway Updates", "Indian Railways"]
---

# റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ജനശതാബ്ദിയും ഇന്റർസിറ്റിയും ഭാഗികമായി റദ്ദാക്കി; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

> **Lead Summary:** **പാലക്കാട്: **പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനശതാബ്ദി, ഇന്റർസിറ്റി ഉൾപ്പെടെ പ്രമുഖ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും. സെപ്റ്റംബർ 17, 30 തീയതികളിലാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്.

## Article Content

**പാലക്കാട്: **പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനശതാബ്ദി, ഇന്റർസിറ്റി ഉൾപ്പെടെ പ്രമുഖ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും. സെപ്റ്റംബർ 17, 30 തീയതികളിലാണ് സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത്.

**ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:**

16307 ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. സെപ്റ്റംബർ 30-ന് ഈ ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും.

12082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് കോഴിക്കോട് വരെയേ സർവീസ് ഉണ്ടാകൂ.

16608 കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

**സമയം പുനഃക്രമീകരിച്ച ട്രെയിൻ:**

07098 മംഗളൂരു സെൻട്രൽ-ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് മംഗളൂരുവിൽനിന്ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ 30 മിനിറ്റ് വൈകി രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ.

**വഴിയിൽ പിടിച്ചിടുന്ന ട്രെയിനുകൾ (സെപ്റ്റംബർ 17):**

16630 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്: യാത്രയ്ക്കിടയിൽ 60 മിനിറ്റ് വൈകും.

12431 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.

**English Summary:**

Train services under the Palakkad Railway Division will face partial cancellations and rescheduling on September 17 and 30 due to ongoing track maintenance work. Major trains including the Jan Shatabdi Express and Alappuzha-Kannur Express will terminate prematurely at stations like Elathur, Koyilandy, and Kozhikode. Certain other trains like the Malabar Express and Rajdhani Express will experience delays.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382624/kerala-train-services-partially-cancelled-palakkad-division-jan-shatabdi)