---
title: "വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി അശ്വതി മടങ്ങി..! വയറുവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതി  ചികിത്സയ്ക്കിടെ മരിച്ചു"
english_title: "Mannanchery Aswathi Dies During Treatment Private Hospital Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382619/mannanchery-aswathi-dies-during-treatment-private-hospital"
published_at: "2026-09-14T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa804014762b_mannanchery-aswathi-dies-during-treatment-private-hospital.jpg"
keywords: ["Medical Negligence Allegation", "Cherthala Private Hospital", "Aswathi Death"]
---

# വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി അശ്വതി മടങ്ങി..! വയറുവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതി  ചികിത്സയ്ക്കിടെ മരിച്ചു

> **Lead Summary:** **ആലപ്പുഴ: **വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി ചിറയിൽ സി. വി. രഞ്ജന്റെയും ദീപയുടെയും ഏക മകൾ അശ്വതി (അമ്മു - 27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് വയറുവേദനയെ തുടർന്ന് അശ്വതി അമ്മയോടൊപ്പം മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്.

## Article Content

**ആലപ്പുഴ: **വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി ചിറയിൽ സി. വി. രഞ്ജന്റെയും ദീപയുടെയും ഏക മകൾ അശ്വതി (അമ്മു - 27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് വയറുവേദനയെ തുടർന്ന് അശ്വതി അമ്മയോടൊപ്പം മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്.

അവിടെവെച്ച് ചികിത്സ ആരംഭിച്ച ഉടൻ തന്നെ അശ്വതിക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. കാവുങ്കൽ സ്വദേശിയായ യുവാവുമായി വരുന്ന നവംബറിൽ നടക്കാനിരുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് അശ്വതിയുടെ അപ്രതീക്ഷിത വിയോഗം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ് പിതാവ് രഞ്ജൻ.

**English Summary:**

A 27-year-old woman, Aswathi, passed away while being rushed to a hospital after developing severe discomfort during treatment for stomach ache at a private hospital in Mannanchery, Alappuzha. Aswathi, an employee at a local Akshaya Centre, was getting ready for her marriage scheduled for November. She is survived by her parents, CV Ranjan and Deepa.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382619/mannanchery-aswathi-dies-during-treatment-private-hospital)