---
title: "മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൈബർ ക്രൂരത! സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്: പ്രതി പിടിയിൽ, ലാപ്ടോപ്പും ഫോണും കസ്റ്റഡിയിൽ"
english_title: "Ranni Native Anoop Arrested Ernakulam Morphing Women Photos Case Ranni Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382616/ranni-native-anoop-arrested-for-morphing-women-photos-ranni-police"
published_at: "2026-09-14T19:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8020434778_ranni-native-anoop-arrested-for-morphing-women-photos-ranni-police.jpg"
keywords: ["Ranni Crime", "Morphing Case", "Cyber Crime"]
---

# മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൈബർ ക്രൂരത! സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്: പ്രതി പിടിയിൽ, ലാപ്ടോപ്പും ഫോണും കസ്റ്റഡിയിൽ

> **Lead Summary:** **റാന്നി: ** റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ തുടരന്വേഷണം പുരോഗമിക്കവേ, നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ പ്രതിയായ അനൂപ് എറണാകുളത്തുനിന്ന് റാന്നി പോലീസിന്റെ പിടിയിലായി. സെപ്റ്റംബർ അഞ്ചിന് ലഭിച്ച പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്.

## Article Content

**റാന്നി: ** റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ തുടരന്വേഷണം പുരോഗമിക്കവേ, നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ പ്രതിയായ അനൂപ് എറണാകുളത്തുനിന്ന് റാന്നി പോലീസിന്റെ പിടിയിലായി. സെപ്റ്റംബർ അഞ്ചിന് ലഭിച്ച പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്.

തുടർന്ന് കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. റാന്നി പോലീസ് സംഘം എറണാകുളത്തുനിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

റാന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി, സി.പി.ഒമാരായ പ്രദീപ് പി. പ്രസാദ്, ശൈലേന്ദ്ര ബാബു, സുബിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

The Ranni Police have arrested a man named Anoop from Ernakulam for allegedly morphing photographs of several women. The matter came to light following a complaint filed on September 5 by a local woman, leading police to discover morphed images of multiple women on his mobile phone. Acting on further complaints, police registered a new case under various sections of the IT Act, seized his phone and laptop used for editing, and produced him before the court, which remanded him into judicial custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382616/ranni-native-anoop-arrested-for-morphing-women-photos-ranni-police)