---
title: "വീട് നോക്കി വയ്ക്കും, ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കും; കോഴിക്കോട് പുതിയറയിലെ മോഷണത്തിന് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ"
english_title: " Kozhikode Puthiyara Burglary Notorious Thief Chemmala Basheer Arrested Gold Cash Stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382611/kozhikode-puthiyara-burglary-chemmala-basheer-arrested"
published_at: "2026-09-14T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7fef00e21d_kozhikode-puthiyara-burglary-chemmala-basheer-arrested.jpg"
keywords: ["Puthiyara Theft", "Theft News", "Kozhikode Crime News"]
---

# വീട് നോക്കി വയ്ക്കും, ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കും; കോഴിക്കോട് പുതിയറയിലെ മോഷണത്തിന് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ

> **Lead Summary:** കോഴിക്കോട്: പുതിയറയിൽ വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറിനെ പൊലീസ് പിടികൂടി. പുതിയറ സ്വദേശി അഷ്റഫിന്റെ വീട്ടിൽനിന്ന് ഒരു പവൻ സ്വർണവും 2,500 രൂപയുമാണ് ഇയാൾ കവർന്നത്.

## Article Content

കോഴിക്കോട്: പുതിയറയിൽ വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറിനെ പൊലീസ് പിടികൂടി. പുതിയറ സ്വദേശി അഷ്റഫിന്റെ വീട്ടിൽനിന്ന് ഒരു പവൻ സ്വർണവും 2,500 രൂപയുമാണ് ഇയാൾ കവർന്നത്.

സമീപത്തെ മറ്റൊരു വീട്ടിലും പ്രതി മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ ചെമ്മല ബഷീറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശം മുൻകൂട്ടി നിരീക്ഷിക്കുകയും ആളൊഴിഞ്ഞ വീടുകളിൽ രഹസ്യമായി താമസിക്കുകയും ചെയ്ത ശേഷമാണ് ഇയാൾ മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

വീടുകളും പരിസരവും നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം. 150ലേറെ മോഷണക്കേസുകളിൽ പ്രതിയാണ് ചെമ്മല ബഷീർ. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

**English Summary:**

In Kozhikode Puthiyara, police arrested notorious thief Chemmala Basheer for burglary at Ashraf's house stealing one sovereign gold and Rs 2500, with attempt at another nearby house. Incident on August 15 identified via CCTV footage. Accused absconded after crime. Police said his modus operandi is to survey area beforehand and secretly stay in vacant houses before theft. Accused in over 150 theft cases, being interrogated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382611/kozhikode-puthiyara-burglary-chemmala-basheer-arrested)