---
title: "‘വർഗീയ കാർഡ് ഇറക്കിയതാണ് തോൽവിക്ക് കാരണം; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം' - പിഎംഎ സലാം"
english_title: "CPIM Spread More Communalism Than BJP In Elections Says Muslim League General Secretary PMA Salam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382608/cpim-spread-more-communalism-than-bjp-says-pma-salam-muslim-league"
published_at: "2026-09-14T18:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955fc327f874_pma_salam.jpg"
keywords: ["PMA Salam", "Muslim League", "CPI M", "Pinarayi Vijayan ED"]
---

# ‘വർഗീയ കാർഡ് ഇറക്കിയതാണ് തോൽവിക്ക് കാരണം; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം' - പിഎംഎ സലാം

> **Lead Summary:** തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേല.

## Article Content

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേല.

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് പിഎംഎ സലാമിന്റെ പ്രതികരണം. എവിടെയാണ് മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പിഎംഎ സലാം ചോദിച്ചു.

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് സിപിഐഎം തോറ്റതെന്ന് അദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാൽ കൂടുതൽ പതനം ഉണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി.

പിണറായി വിജയനെതിരായ ഇ ഡി നടപടി വ്യക്തി വിരോധം തീർക്കാനാണെങ്കിൽ പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി. തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം.

വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായി പറയാൻ പരിമിതിയുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക്‌ അഭിപ്രായം പറയാൻ പ്രശ്നമില്ല. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടപടി ഉണ്ടായപ്പോൾ പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

**English Summary:**

Muslim League state general secretary PMA Salam said CPI(M) spread more communalism than BJP in elections, calling CPI(M) extended state committee criticism that Muslim League spreads communalism as false propaganda. On ED action against Pinarayi Vijayan, he said let law take its course, but will examine if it is personal vendetta, and wrongdoers must be punished. He asked CPI(M) to clarify where League spread communalism, said communal card caused CPI(M) defeat and further downfall if continued. He added VD Satheesan has limitations speaking against central agencies while being CM, but political leaders can comment, and criticized Pinarayi for not speaking when ED acted against Rahul Gandhi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382608/cpim-spread-more-communalism-than-bjp-says-pma-salam-muslim-league)