---
title: "4500 രൂപ ബോണസ് ആയി നൽകും; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു, മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം"
english_title: " Kerala 108 Ambulance Staff Strike Withdrawn 4500 Rupees Bonus Agreed After Talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382607/kerala-108-ambulance-staff-strike-withdrawn-4500-bonus-agreed"
published_at: "2026-09-14T18:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7ed96bd24a_kerala-108-ambulance-staff-strike-withdrawn-4500-bonus-agreed.jpg"
keywords: ["Kerala 108 Ambulance Strike", "Kerala Health News", "Ambulance Employees Union", "ESMA Kerala"]
---

# 4500 രൂപ ബോണസ് ആയി നൽകും; 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു, മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു. 4500 രൂപ ബോണസ് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതോടെയാണ് സമരം പിൻവലിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു. 4500 രൂപ ബോണസ് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതോടെയാണ് സമരം പിൻവലിച്ചത്.

പ്രതിനിധികളുമായി മൂന്നു മണിക്കൂറോളം ചർച്ച ചെയ്തെന്നും സമരം സമാധാനപരമായി പരിഹരിച്ചെന്നും 4500 രൂപ ബോണസ് ആയി നൽകുമെന്നും മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചു.

108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഒരുകാരണവശാലും അനുവദിക്കില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നത്. അനിശ്ചിതകാല പണിമുടക്ക് തടയാൻ 'എസ്മ' പ്രയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ഇതിനിടെയാണ് ബോണസ് നൽകാൻ തീരുമാനമായത്.

2025-26 വർഷത്തെ ബോണസ് സംബന്ധിച്ചുള്ള തർക്കമാണ് സമരത്തിന് കാരണം. ബോണസ് വിഷയത്തിൽ മാനേജ്മെന്റുമായി ജീവനക്കാരുടെ സംഘടനകൾ ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല.

ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്ന് ഈ മാസം 17 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിക്കുകയായിരുന്നു.

**English Summary:**

Kerala 108 ambulance employees have withdrawn their strike after agreeing to Rs 4500 bonus in talks with Minister Bindu Krishna. Minister said three-hour discussion resolved issue peacefully. Earlier Health Minister K Muralidharan said strike won't be allowed and government decided to invoke ESMA, with official letter to Home Minister Ramesh Chennithala. The dispute was over 2025-26 bonus; management-union talks failed earlier and union had announced indefinite strike from 17th of this month.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382607/kerala-108-ambulance-staff-strike-withdrawn-4500-bonus-agreed)