---
title: "39 രൂപയ്ക്ക് 20 ജിബി ഡാറ്റ....! ജിയോയെ ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ പുത്തൻ റീചാർജ് പ്ലാൻ"
english_title: "BSNL Launches New 39 Rupees Recharge Plan 20GB Data For One Day Challenge To Jio"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382602/bsnl-new-39-rupees-recharge-plan-20gb-data-one-day"
published_at: "2026-09-14T17:26:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7e153a7125_bsnl-new-39-rupees-recharge-plan-20gb-data-one-day.jpg"
keywords: ["BSNL", "BSNL Recharge Plan", "BSNL 39 Plan", "Telecom News"]
---

# 39 രൂപയ്ക്ക് 20 ജിബി ഡാറ്റ....! ജിയോയെ ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ പുത്തൻ റീചാർജ് പ്ലാൻ

> **Lead Summary:** ടെലികോം രം​ഗത്ത് വമ്പൻ കമ്പനികൾക്ക് വെല്ലുവിളിയുമായി പുത്തൻ റീചാർജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. 39 രൂപയുടെ റീചാർജ് പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു ദിവസം (24 മണിക്കൂർ) 20 ജിബി അതിവേഗ ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്.

## Article Content

ടെലികോം രം​ഗത്ത് വമ്പൻ കമ്പനികൾക്ക് വെല്ലുവിളിയുമായി പുത്തൻ റീചാർജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. 39 രൂപയുടെ റീചാർജ് പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു ദിവസം (24 മണിക്കൂർ) 20 ജിബി അതിവേഗ ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്.

രാജ്യത്തെ വമ്പൻ ടെലികോം കമ്പനിയായ റിലയൻസ് ജിയോ പോലും 19 രൂപയ്ക്ക് 1 ജിബി ഡാറ്റയാണ് ഒരു ദിവസത്തേക്ക് നൽകുന്നത്. ഈ സ്ഥലത്താണ് ബിഎസ്എൻഎൽ 20 ജിബി ഡാറ്റ 39 രൂപയ്ക്ക് നൽകുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രതിദിന ഡാറ്റ പരിധി പെട്ടെന്ന് തീർന്നുപോയാൽ ആ ദിവസത്തേക്ക് തടസമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ ഉപയോക്താക്കളെ സഹായിക്കും.ബിഎസ്എൻഎൽ പ്രീപെയ്ഡ് കണക്ഷൻ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും.

കൂടാതെ വർക്ക് ഫ്രം ഹോം ചെയ്യുന്നവർ, ലൈവ് സ്ട്രീം ചെയ്യുന്നവർ, ഓൺലൈൻ ക്ലാസുകളിലോ മീറ്റിംഗുകളിലോ പങ്കെടുക്കുന്നവർ, വലിയ ഫയലുകൾ കൈമാറുന്നവർ എന്നിവർക്കും പുതിയ പ്ലാൻ കൂടുതൽ ​ഗുണം ചെയ്യും.

പുതിയ ഉപയോക്താക്കൾക്ക് 1 രൂപയ്ക്ക് ഫ്രീഡം ഓഫറും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകൾ, സൗജന്യ ദേശീയ റോമിംഗ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവ ലഭിക്കും.

ഇതിനുപുറമെ, വാർഷിക റീചാർജ് പ്ലാൻ (സാധാരണയായി 365 ദിവസത്തേക്ക് വാലിഡിറ്റി) ഇപ്പോൾ നിങ്ങൾക്ക് 47 അധിക ദിവസം വരെ നീണ്ടുനിൽക്കും.

**English Summary:**

BSNL has launched a new prepaid recharge plan at Rs 39 offering 20GB high-speed data for one day (24 hours). Compared to Reliance Jio offering 1GB for Rs 19 per day, BSNL's offer is notable. The plan is available for all BSNL prepaid customers and beneficial for work-from-home users, live streamers, online classes, meetings and large file transfers. BSNL also offers Freedom offer at Rs 1 for new users with unlimited calls, free national roaming and 1GB data per day, and annual recharge plan now extended by 47 extra days beyond usual 365 days validity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382602/bsnl-new-39-rupees-recharge-plan-20gb-data-one-day)