---
title: "വില വെറും ചില്ലറയാണെങ്കിലും ഗുണങ്ങളോ അന്തംവിടും; ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കൂ.. "
english_title: "Peanut Benefits Health Facts Why Eating Handful Peanuts Daily Is Good For Heart"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382584/health-benefits-of-eating-peanuts-daily-kappalandi-gunangal"
published_at: "2026-09-14T15:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7c4a0b9c1a_health-benefits-of-eating-peanuts-daily-kappalandi-gunangal.jpg"
keywords: ["Peanut Benefits", "Kappalandi", "Health Tips", "Nutrition"]
---

# വില വെറും ചില്ലറയാണെങ്കിലും ഗുണങ്ങളോ അന്തംവിടും; ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കൂ.. 

> **Lead Summary:** ** ***രുചിയിലും പോഷകഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന, എന്നാൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. വിലക്കുറവ് കാരണം പലപ്പോഴും ഇതിന്റെ ആരോഗ്യപരമായ മേന്മകളെ നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ, മിതമായ അളവിൽ ദിവസവും കപ്പലണ്ടി കഴിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ ഊർജവും ആരോഗ്യവും നൽകാൻ സഹായിക്കും. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.*

## Article Content

** ***രുചിയിലും പോഷകഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന, എന്നാൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. വിലക്കുറവ് കാരണം പലപ്പോഴും ഇതിന്റെ ആരോഗ്യപരമായ മേന്മകളെ നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ, മിതമായ അളവിൽ ദിവസവും കപ്പലണ്ടി കഴിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ ഊർജവും ആരോഗ്യവും നൽകാൻ സഹായിക്കും. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.*

**1. ഹൃദയത്തിന് നല്ലത്:**

കപ്പലണ്ടിയിൽ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ്, മഗ്നീഷ്യം, വിറ്റാമിൻ E എന്നിവ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

**2. പ്രോട്ടീൻറെ കലവറ:**

സസ്യാഹാരികളായ ആളുകൾക്ക് ഏറ്റവും നല്ല പ്രോട്ടീൻ സ്രോതസ്സാണ് കപ്പലണ്ടി. മസിലുകൾ ബലപ്പെടാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും ഇത് നല്ലതാണ്.

**3. തടി കുറയ്ക്കാൻ സഹായിക്കും:**

കപ്പലണ്ടി കഴിച്ചാൽ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നും. ഇതിലുള്ള ഫൈബറും പ്രോട്ടീനും കാരണം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ കഴിയും.

**4. ഷുഗർ കൺട്രോൾ:**

ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. അതുകൊണ്ട് പ്രമേഹമുള്ളവർക്ക് പേടിയില്ലാതെ മിതമായ അളവിൽ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടില്ല.

**5. തലച്ചോറിന്റെ പ്രവർത്തനത്തിന്:**

ഇതിലുള്ള വിറ്റാമിൻ B3, നിയാസിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.

**6. ചർമ്മത്തിനും മുടിക്കും:**

ബയോട്ടിൻ, വിറ്റാമിൻ E എന്നിവ ചർമ്മത്തിന് തിളക്കം നൽകാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു.

**7. ഊർജം നൽകുന്നു:**

ഉച്ചയ്ക്ക് ക്ഷീണം തോന്നുമ്പോൾ ഒരു പിടി കപ്പലണ്ടി കഴിച്ചാൽ പെട്ടെന്ന് തന്നെ ഊർജം ലഭിക്കും.

English Summary:

Peanut or Kappalandi is tasty, easily available and cheap but packed with nutrients. Eating a handful daily gives amazing health benefits. It contains good fats, magnesium and Vitamin E which protects heart and lowers cholesterol. Rich in protein ideal for vegetarians, helps in muscle building. High fiber and protein keeps stomach full and helps weight loss. Low glycemic index helps control diabetes. Vitamin B3 and Niacin improves brain function and memory. Biotin and Vitamin E gives glowing skin and reduces hair fall and provides instant energy.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382584/health-benefits-of-eating-peanuts-daily-kappalandi-gunangal)