---
title: "ഇനി ചൂട് എടുക്കില്ല, വരുന്നത് മഴക്കാലം...! കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ "
english_title: "Kerala Weather Update Yellow Alert Today Tomorrow Kallakkadal Sea Attack Warning INCOIS"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382580/kerala-weather-rain-yellow-alert-today-kallakkadal-warning-rewrite"
published_at: "2026-09-14T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7c134032ce_kerala-weather-rain-yellow-alert-today-kallakkadal-warning-rewrite.jpg"
keywords: ["Kerala Rain", "Yellow Alert", "Kallakkadal Warning", "Weather News"]
---

# ഇനി ചൂട് എടുക്കില്ല, വരുന്നത് മഴക്കാലം...! കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ 

> **Lead Summary:** **തിരുവനന്തപുരം: **ചൂടിന് ആശ്വാസം. കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

## Article Content

**തിരുവനന്തപുരം: **ചൂടിന് ആശ്വാസം. കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.അതേസമയം, തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് ജാഗ്രതാ നിർദേശം നൽകി. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും കണ്ണൂർ-കാസർകോട് ജില്ലകളിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിൽ 15/09/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary:

IMD predicts rain in Kerala for next three days. Yellow alert today in Pathanamthitta, Idukki, Kottayam and Palakkad for isolated heavy rain with thunderstorm. Tomorrow in Malappuram, Kozhikode, Wayanad and day after in Idukki, Kozhikode, Wayanad, Kannur. No rain warning from Thursday. INCOIS issued Kallakkadal warning for coasts of Thiruvananthapuram (Kappil to Pozhiyoor), Kollam (Alappatt to Edava) and Kannur-Kasaragod (Valapattanam to New Mahe and Kunchathur to Kottakunnu) till 11:30 PM on 15/09/2026, expecting 0.9-1.2 meter high waves and sea attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382580/kerala-weather-rain-yellow-alert-today-kallakkadal-warning-rewrite)