---
title: "‘എഐ വീഡിയോ സന്തോഷമുണ്ടാക്കി’; വൈറൽ ഡാൻസിനെക്കുറിച്ച് വി ഡി സതീശൻ, നീക്കിയത് നിയമപ്രശ്നം കാരണം"
english_title: " Viral AI Dance Video Made Me Personally Happy Says Chief Minister VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382574/viral-ai-dance-video-made-happy-says-cm-vd-satheesan-legal-issue"
published_at: "2026-09-14T14:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7b8422f8a8_Viral_AI_Dance_Video_Made_Me_Personally_Happy_Says_Chief_Minister_VD_Satheesan.jpg"
keywords: ["VD Satheesan", "AI Dance Video", "KSEB Power Cut", "META"]
---

# ‘എഐ വീഡിയോ സന്തോഷമുണ്ടാക്കി’; വൈറൽ ഡാൻസിനെക്കുറിച്ച് വി ഡി സതീശൻ, നീക്കിയത് നിയമപ്രശ്നം കാരണം

> **Lead Summary:** തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ എഐ ഡാന്‍സ് വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്നാല്‍ അതില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ എഐ ഡാന്‍സ് വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്നാല്‍ അതില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഐ വിഡിയോ നീക്കം ചെയ്തതിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അഞ്ചു വയസുള്ള കുട്ടി തന്നോട് ഡാന്‍സ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പവര്‍ക്കട്ടിനെതിരെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ ഡാന്‍സ് വീഡിയോ ഇന്ത്യയില്‍ കാണാന്‍ കഴിയാത്ത നിലയില്‍ പൊലീസ് നീക്കം ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാര്‍ക്കൊപ്പം മുഖ്യമന്ത്രി ഡാന്‍സ് കളിക്കുന്നതായിരുന്നു വീഡിയോ.

ഇത് ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയനമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയായിരുന്നു മെറ്റയുടെ നടപടി.

ഇന്ത്യയിലുള്ള നിയമപ്രശ്‌നമാണ് വീഡിയോ നീക്കം ചെയ്യാന്‍ കാരണം എന്നാണ് അറിയിപ്പ് ലഭിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ എ ഐ വീഡിയോ തയ്യാറാക്കിയ അഭിജിത്ത് പറഞ്ഞത്. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വീഡിയോ കാണാം.

വീഡിയോ ഇന്ത്യയില്‍ ലഭ്യമാകാന്‍ ക്ലെയിം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദേശം ലഭിച്ച് നീക്കം ചെയ്തതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രിയും വീഡിയോ പോസിറ്റീവ് ആയാണ് എടുത്തിരുന്നതെന്നുമാണ് അഭിജിത്ത് പ്രതികരിച്ചത്.

വിമര്‍ശിക്കാന്‍ ചെയ്ത വീഡിയോ ആയിരുന്നില്ല. എന്റര്‍ടൈന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഇത്ര വൈറല്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഭിജിത്ത് പറഞ്ഞു.പവര്‍ക്കട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാന്‍സ് വീഡിയോ പുറത്തുവരുന്നത്. നിലവില്‍ ചില പ്ലാറ്റ്ഫോമുകളിൽ വീഡിയോ ഉണ്ടെങ്കിലും അതും വൈകാതെ ഇന്ത്യയില്‍ ലഭ്യമാകില്ലെന്നാണ് വിവരം.

കാണുന്നത് എഐ വീഡിയോ ആണെന്ന മുന്നറിയിപ്പോടെ തന്നെയായിരുന്നു വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി ഇതില്‍ പ്രതികരണം നടത്തിയിരുന്നു. എഐ വീഡിയോയില്‍ മോഹന്‍ലാലിനെക്കാളും വിജയിയേക്കാളും മികച്ച രീതിയില്‍ താന്‍ നൃത്തം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

**English Summary:**

Chief Minister VD Satheesan said viral AI dance video made him personally happy but there are some legal issues. He explained removal of AI video. He said a five-year-old child told him dance was superb. Dance video with KSEB employees against power cut was removed in India by police citing IT rules violation and Meta action. Creator Abhijith said notice said legal issue in India, video visible outside India and claimed for availability. He said it was for entertainment not criticism and did not expect viral. Video was circulated with AI warning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382574/viral-ai-dance-video-made-happy-says-cm-vd-satheesan-legal-issue)