---
title: "അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകി; പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തി കാർ, ഗുരുഗ്രാമിൽ വനിതാ റൈസർക്ക് നേരെ അതിക്രമം"
english_title: "Gurugram Biker Woman Hit By Car Road Rage Incident CCTV Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382556/gurugram-biker-woman-hit-by-car-road-rage-cctv-new"
published_at: "2026-09-14T12:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7a2b62e2ef_-_gurugram-biker-woman-hit-by-car-road-rage-cctv.jpg"
keywords: ["Gurugram News", "Road Rage", "Bike Rider Attack"]
---

# അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകി; പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തി കാർ, ഗുരുഗ്രാമിൽ വനിതാ റൈസർക്ക് നേരെ അതിക്രമം

> **Lead Summary:** **ന്യൂഡൽഹി: **ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഡൽഹി ഗുരുഗ്രാമിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്തുടർന്ന് മനഃപൂർവം ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**ന്യൂഡൽഹി: **ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഡൽഹി ഗുരുഗ്രാമിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്തുടർന്ന് മനഃപൂർവം ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

കാറിനൊപ്പം തന്റെ ബൈക്ക് വലിച്ചിഴയ്ക്കപ്പെട്ടതായും യുവതി ആരോപിച്ചു. റൈഡിംഗിൽ വിദഗ്ധയായ യുവതി ആർഎസ് 457 (RS 457) ബൈക്കാണ് സംഭവസമയം ഓടിച്ചിരുന്നത്. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിലും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരുടെ ക്യാമറകളിലും പതിഞ്ഞിട്ടുണ്ട് . യുവതിയെ കാർ യാത്രികൻ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നതും, ഇടിച്ച ശേഷം നിർത്താതെ പോകുന്നതും ഈ ദൃശങ്ങളിൽ വ്യക്തമാണ്.

ഒപ്പമുണ്ടായിരുന്ന മറ്റ് റൈഡർമാർ കാറിന് പിന്നാലെ പിന്തുടർന്നെങ്കിലും ഡ്രൈവർ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ബിഹാർ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

In Gurugram, Delhi, a woman biker was deliberately hit by a car on a busy road. Despite the woman warning to maintain distance, the car driver allegedly followed and rammed her bike, dragging it along. The specialist rider was on an RS 457 bike. Shocking CCTV and fellow riders' footage shows provocation and hit-and-run. Woman filed complaint, police launched investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382556/gurugram-biker-woman-hit-by-car-road-rage-cctv-new)