---
title: "ജോലി തേടുന്നവർ ശ്രദ്ധിക്കുക....! 2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം"
english_title: "Bank Of Baroda Subsidiary Recruitment 2049 Vacancies Apply Till 30th September"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382549/bank-of-baroda-subsidiary-bgss-recruitment-2049-vacancies-apply"
published_at: "2026-09-14T12:24:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa79a7280dfa_bank-of-baroda-subsidiary-bgss-recruitment-2049-vacancies-apply.jpg"
keywords: ["Bank Of Baroda Jobs", "BGSS Recruitment 2026", "Bank Jobs", "Job Vacancy"]
---

# ജോലി തേടുന്നവർ ശ്രദ്ധിക്കുക....! 2049 ഒഴിവുകൾ; പ്ലസ് ടു പാസായവർക്ക് ഉയർന്ന ജോലി നേടാൻ സുവർണാവസരം

> **Lead Summary:** ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള ബ്‌സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം.

## Article Content

ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള ബ്‌സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം.

ബാങ്കിം​ഗ്, ഡിജിറ്റൽ ബാങ്കിം​ഗ്, ട്രേഡ് ഫിനാൻസ്, സെയിൽസ്, കളക്ഷൻ, സപ്പോർട്ട് തുടങ്ങി 18 തസ്തികകളിലായി 2049 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ബിരുദം, എംകോം, എംബിഎ, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോ​ഗ്യരായ ഉദ്യോ​ഗാർഥികൾക്ക് ഈ മാസം 30 വരെ ഓൺലൈനായോ ഇമെയിൽ വഴിയോ അപേക്ഷിക്കാവുന്നതാണ്.

**ഒഴിവുകൾ**

*ഫീൽഡ് കളക്ഷൻ ഓഫീസർ – 400*

*ഡിജിറ്റൽ ഓൺ ബോഡിം​ഗ് സെപ്ഷ്യലിസ്റ്റ് – 400*

*സെയിൽസ് ഓഫിസർ (ലോൺ) – 350*

*അപ്രന്റീസ് (ടെലി കോളിം​ഗ്) – 150*

*ടെലി കളക്ഷൻ ഏജന്റ് – 100*

*എക്സിക്യൂട്ടീവ് – എടിഎം/ റീകൺസിലിയേഷൻ ഡെബിറ്റ് കാർഡുകൾ – 40*

ഉദ്യോഗാർഥികളുടെ തസ്തിക തിരിച്ചുള്ള സെലക്ഷൻ രീതി, പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ കരിയർ പേജിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം ഉദ്യോഗാർഥികൾ അപേക്ഷിക്കുക.

അപേക്ഷ രണ്ട് രീതിയിൽ നൽകാവുന്നതാണ്. [recruitment@bggs.in](mailto://recruitment@bggs.in) എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ചോ [www.bgss.in](http://www.bgss.in) എന്ന വെബ്സൈറ്റിലെ കരിയർ പേജിൽ നേരിട്ട് ഓൺലൈൻ ആയോ അപേക്ഷ നൽകാവുന്നതാണ്.

**English Summary:**

Baroda Global Shared Services Ltd, subsidiary of Bank of Baroda, announced 2049 vacancies across 18 posts including banking, digital banking, trade finance, sales, collection and support. Qualifications include Plus Two, Degree, MCom, MBA, CA. Major vacancies: Field Collection Officer 400, Digital Onboarding Specialist 400, Sales Officer Loan 350, Apprentice Tele Calling 150, Tele Collection Agent 100, Executive ATM Reconciliation 40. Selection method and exam centers on career page. Apply till 30th of this month via email recruitment@bggs.in or website www.bgss.in career page.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382549/bank-of-baroda-subsidiary-bgss-recruitment-2049-vacancies-apply)