---
title: "ഇതെന്ത് കൂത്ത് ...! കോട്ടയ്ക്കൽ ആറുവരിപ്പാതയിൽ വീണ്ടും നിയമലംഘനം: റൂട്ട് തെറ്റി വന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിൽ പിന്നോട്ടെടുത്തു"
english_title: "Kottakkal Six Lane Highway KSRTC Bus Reverses Dangerously Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382533/kottakkal-six-lane-highway-ksrtc-bus-dangerously-reverses-police-investigation"
published_at: "2026-09-14T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa78a016fae7_kottakkal-six-lane-highway-ksrtc-bus-dangerously-reverses-police-investigation.jpg"
keywords: ["KSRTC Bus Violation", "Six Lane Highway Kottakkal", "KSRTC"]
---

# ഇതെന്ത് കൂത്ത് ...! കോട്ടയ്ക്കൽ ആറുവരിപ്പാതയിൽ വീണ്ടും നിയമലംഘനം: റൂട്ട് തെറ്റി വന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിൽ പിന്നോട്ടെടുത്തു

> **Lead Summary:** **മലപ്പുറം: ** ഒരാഴ്ച മുൻപ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം പിന്നോട്ടെടുത്ത അതേ സ്ഥലത്ത് വീണ്ടും സമാനമായ നിയമലംഘനം. ആറുവരിപ്പാതയിലെ സ്വാഗതമാട്-ചെനയ്ക്കൽ ജങ്ഷനിലാണ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുറകോട്ടെടുത്തത്. ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് എൻട്രി പോയിന്റിലൂടെ സർവീസ് റോഡിലേക്ക് കയറാനായി അപകടകരമായ രീതിയിൽ റിവേഴ്സ് എടുത്തത്.

## Article Content

**മലപ്പുറം: ** ഒരാഴ്ച മുൻപ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം പിന്നോട്ടെടുത്ത അതേ സ്ഥലത്ത് വീണ്ടും സമാനമായ നിയമലംഘനം. ആറുവരിപ്പാതയിലെ സ്വാഗതമാട്-ചെനയ്ക്കൽ ജങ്ഷനിലാണ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുറകോട്ടെടുത്തത്. ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് എൻട്രി പോയിന്റിലൂടെ സർവീസ് റോഡിലേക്ക് കയറാനായി അപകടകരമായ രീതിയിൽ റിവേഴ്സ് എടുത്തത്.

പിന്നിൽ നിന്ന് മറ്റ് വാഹനങ്ങൾ അതിവേഗത്തിൽ വന്നുകൊണ്ടിരിക്കെയായിരുന്നു ബസിന്റെ ഈ സാഹസിക യാത്ര. എക്സിറ്റ് പോയിന്റും തൊട്ടടുത്തുള്ള എൻട്രി പോയിന്റും പിന്നിട്ട് ആറുവരിപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോയ ശേഷമാണ് ബസ് നിർത്തി പിന്നോട്ടെടുത്തത്. തുടർന്ന് എൻട്രി പോയിന്റിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് അടുത്ത സ്റ്റോപ്പായ ചങ്കുവെട്ടിയിലേക്ക് പോയി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയും ഇതേ സ്ഥലത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഈ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി ബസ് നിയമലംഘനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കോട്ടയ്ക്കൽ എസ്.എച്ച്.ഒ ബിൻഷാദ് അലി അറിയിച്ചു.

**English Summary:**

In a dangerous traffic violation at Swagathamad-Chenakkal junction on the Kottakkal six-lane highway, a Thrissur-Kannur KSRTC bus reversed on the busy road to enter a service road via an entry point. The incident occurred just a week after a private tourist bus was impounded for doing the exact same maneuver at the very same location. Kottakkal Police SHO Binshad Ali confirmed that an investigation has been launched after video footage of the incident surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382533/kottakkal-six-lane-highway-ksrtc-bus-dangerously-reverses-police-investigation)