---
title: "ഞെട്ടിക്കുന്ന കൊലപാതകം! പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്ന് പേർ കസ്റ്റഡിയിൽ "
english_title: "Perumbavoor Plywood Factory Bihar Native Found Dead Three In Custody Murder Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382526/perumbavoor-plywood-factory-bihar-worker-found-dead-three-custody"
published_at: "2026-09-14T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77d32e57e7_perumbavoor-plywood-factory-bihar-worker-found-dead-three-custody.jpg"
keywords: ["Migrant Worker Death", "Kerala Police", "Perumbavoor News"]
---

# ഞെട്ടിക്കുന്ന കൊലപാതകം! പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്ന് പേർ കസ്റ്റഡിയിൽ 

> **Lead Summary:** **കൊച്ചി: **പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ ആണ് മരിച്ചത്. ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഫാക്ടറി വളപ്പിൽ ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്

## Article Content

**കൊച്ചി: **പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ ആണ് മരിച്ചത്. ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഫാക്ടറി വളപ്പിൽ ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുമായി ഇദ്ദേഹത്തിന് സംഘർഷമുണ്ടായിരുന്നതായി വിവരമുണ്ട് .

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

English Summary:

Migrant worker Mohammed Jahir (26) from Bihar found dead at Aleema Plywood Factory at Vattakattupady, Perumbavoor on Old Muvattupuzha Road on Sunday evening. Police suspect murder after alleged altercation with co-workers in morning. Three other state workers taken into custody. Body kept at Taluk Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382526/perumbavoor-plywood-factory-bihar-worker-found-dead-three-custody)