---
title: "നിലവിളിയോടെ ഇറങ്ങിയോടി, രാവിലെ ബന്ധുവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ; വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണത്തിൽ ദുരൂഹത!"
english_title: "Wayanad Mananthavady 19 Year Old Girl Found Dead Relative House Mystery Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382517/wayanad-mananthavady-19-year-old-girl-found-dead-mystery-"
published_at: "2026-09-14T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77101ab01e_wayanad-mananthavady-19-year-old-girl-found-dead-mystery.jpg"
keywords: ["Wayanad News", "Crime News", "Kerala Police", "Mananthavadi girl Death"]
---

# നിലവിളിയോടെ ഇറങ്ങിയോടി, രാവിലെ ബന്ധുവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ; വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണത്തിൽ ദുരൂഹത!

> **Lead Summary:** **മാനന്തവാടി: **വയനാട് മാനന്തവാടി പേരിയയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**മാനന്തവാടി: **വയനാട് മാനന്തവാടി പേരിയയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്ന് ദിവസം മുൻപാണ് അലീന കുടുംബത്തോടൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയത്. മരിക്കുന്നതിന്റെ തലേദിവസം പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയിരുന്നുവെന്നും, കുടുംബം പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

നാട്ടുകാരുടെ പരാതിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, അലീനയ്ക്ക് കുറച്ചുകാലമായി കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും, അസ്വഭാവികമായി പെരുമാറി ഇറങ്ങിഓടിയതിനെ തുടർന്ന് മുറിയിൽ പൂട്ടിയിടുക മാത്രമാണ് ചെയ്തതെന്നുമാണ് കുടുംബം പൊലീസിന് നൽകിയ മൊഴി.

രാവിലെ കതക് തുറന്ന് നോക്കുമ്പോൾ അലീനയ്ക്ക് ബോധമുണ്ടായിരുന്നില്ലെന്നും, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ കുടുംബത്തിന്റെ മൊഴി പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ പരിക്കുകൾ ഉള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹത നീക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനകളും മൊഴിയെടുപ്പും അടക്കമുള്ള വിദഗ്ധ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

In Wayanad Mananthavady, 19-year-old Alina from Monichan Kunnu, Periya Alattil found dead at paternal aunt's house 1 km away on Friday morning. Locals demand probe into mystery, allege family harassed girl who was heard screaming and running out previous day. Family says she had mental health issues, was locked in room, found unconscious morning. Preliminary postmortem shows internal bleeding. Police registered unnatural death case and investigation ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382517/wayanad-mananthavady-19-year-old-girl-found-dead-mystery-)