---
title: "മോഷ്ടാക്കളെ അല്പം മനുഷ്യത്വമാകാം....! തലയ്ക്ക് കല്ലേറ്, കനാലിലേക്ക് ചവിട്ടിയിട്ടു; ആലുവയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മാലയും പണവും കവർന്നു"
english_title: " Aluva Railway Station Youth Brutally Attacked Robbed Gold Money Police Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382513/aluva-railway-station-youth-attacked-robbed-police-search"
published_at: "2026-09-14T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7679399cc6_aluva-railway-station-youth-attacked-robbed-police-search.jpg"
keywords: ["Robbery", "Ernakulam Crime", "Railway Station Attack"]
---

# മോഷ്ടാക്കളെ അല്പം മനുഷ്യത്വമാകാം....! തലയ്ക്ക് കല്ലേറ്, കനാലിലേക്ക് ചവിട്ടിയിട്ടു; ആലുവയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മാലയും പണവും കവർന്നു

> **Lead Summary:** **എറണാകുളം: **ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂരമായ ആക്രമണം. പണവും സ്വർണവും കവർന്നു. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു ഈ സംഭവം നടന്നത്.

## Article Content

**എറണാകുളം: **ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് നേരെ ക്രൂരമായ ആക്രമണം. പണവും സ്വർണവും കവർന്നു. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു ഈ സംഭവം നടന്നത്.

തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം ജോഫിനെ കയറുകൊണ്ട് കെട്ടി സമീപത്തുള്ള കനാലിലേക്ക് ചവിട്ടിയിടുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും, ഇയാളുടെ കൈവശമുണ്ടായിരുന്ന മാലയും പണവും സംഘം കവർച്ച ചെയ്യുകയുമായിരുന്നു. രണ്ട് പേർ ഉൾപ്പെട്ട ഈ കവർച്ച സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Youth brutally attacked and robbed of gold and money near Aluva railway station, Ernakulam at 3.30 am yesterday. Victim Jofin Jiju from Kodanad, Perumbavoor seriously injured. Robbers hit him on head with stone, tied with rope, kicked into nearby canal, hit chest with stone. Duo absconding, police search on.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382513/aluva-railway-station-youth-attacked-robbed-police-search)