---
title: "റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ബസ് ഡ്രൈവർ കസ്റ്റഡിയിൽ "
english_title: "Rapido Bike Taxi Hit By Bus Woman Dies In Hyderabad Ameerpet Big Bazaar Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382508/hyderabad-rapido-bike-taxi-bus-accident-woman-dies-ameerpet"
published_at: "2026-09-14T08:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7633103a82_Create_Image_hyderabad-rapido-bike-taxi-bus-accident-woman-dies-ameerpet.jpg"
keywords: ["Hyderabad Accident", "Rapido Bike Accident", "Hyderabad News", "Road Accident"]
---

# റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ബസ് ഡ്രൈവർ കസ്റ്റഡിയിൽ 

> **Lead Summary:** ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർ​ഗയാണ് മരിച്ചത്. അമീർപേട്ട് ശ്രീന​ഗർ കോളനിയിലെ ബി​ഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.

## Article Content

ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർ​ഗയാണ് മരിച്ചത്. അമീർപേട്ട് ശ്രീന​ഗർ കോളനിയിലെ ബി​ഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.

ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർ​ഗ. റിപ്പയർ ചെയ്ത മൊബൈൽഫോൺ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി​ഗ് ബസാറിലെ മൊബൈൽഷോപ്പിലെത്തിയത്.

ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് ബൈക്കിന് പിറകിൽ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു.

ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർ​ഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു.

സംഭവസമയത്ത് ഹേമദുർ​ഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

**English Summary:**

A 26-year-old woman Hemadurga died after a Rapido bike taxi she was riding was hit by a Telangana Road Transport Corporation bus near Big Bazaar in Ameerpet Srinagar Colony Hyderabad. She was an employee at a car showroom in Banjara Hills and had come to collect a repaired mobile phone. After booking online taxi to return, bus hit the bike and another scooter. She fell and bus ran over her. Rapido driver injured. She was reportedly not wearing helmet. CCTV footage surfaced. Police registered case and took bus driver into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382508/hyderabad-rapido-bike-taxi-bus-accident-woman-dies-ameerpet)