---
title: "ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പോകുന്നവർ ശ്രദ്ധിക്കുക! സിപിഐഎം റാലിക്കെത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ"
english_title: "CPIM Kozhikode Rally Traffic Diversion Parking Plan September 15"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382489/cpim-kozhikode-rally-traffic-diversion-parking-arrangements"
published_at: "2026-09-13T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6d4c8e02e7_cpim-kozhikode-rally-traffic-diversion-parking-arrangements.jpg"
keywords: ["CPIM Kozhikode Rally", "Kozhikode Traffic Diversion", "CPIM State Committee Meeting"]
---

# ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പോകുന്നവർ ശ്രദ്ധിക്കുക! സിപിഐഎം റാലിക്കെത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ

> **Lead Summary:** **കോഴിക്കോട്: **സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് നടപ്പിലാക്കുന്ന ബഹുജന റാലിയിലേക്കെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റാലിക്കെത്തുന്നവർ നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

## Article Content

**കോഴിക്കോട്: **സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് നടപ്പിലാക്കുന്ന ബഹുജന റാലിയിലേക്കെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റാലിക്കെത്തുന്നവർ നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

**ഏരിയ അടിസ്ഥാനത്തിലുള്ള പാർക്കിങ് നിർദ്ദേശങ്ങൾ താഴെ നൽകുന്നു:**

കൊയിലാണ്ടി, പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ: ഈ ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ വെങ്ങാലി പാലത്തിന് അടിയിലൂടെ പുതിയാപ്പ, ഭട്ട് റോഡ്, ബീച്ച് വഴി ഗാന്ധി റോഡ് ജംങ്ഷനിൽ ആളെയിറക്കണം. തുടർന്ന് ഭട്ട് റോഡ് ബീച്ച് സൈഡിൽ പാർക്ക് ചെയ്യണം.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്നമംഗലം, തിരുവമ്പാടി, കക്കോടി: ഈ ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂർ റോഡ് - ക്രിസ്ത്യൻ കോളേജ് ജംങ്ഷൻ വഴി ഫ്ലൈ ഓവറിൽ ആളെയിറക്കി, എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം.

ഫറോക്ക്, കോഴിക്കോട് സൗത്ത്: ഈ ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ എ.കെ.ജി ഫ്ലൈഓവർ വഴി സീ ക്വീൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

കോഴിക്കോട് നോർത്ത്, ടൗൺ: ഈ ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ ക്രിസ്ത്യൻ കോളേജ് - കണ്ണൂർ റോഡ് ജംങ്ഷനിൽ ആളെയിറക്കി സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

**English Summary:**

Organizers have issued a detailed parking plan for vehicles arriving in Kozhikode for the CPIM Extended State Committee mass rally on Tuesday, September 15. Vehicles coming from Northern areas like Vadakara and Quilandy must park near Bhatt Road Beach after alighting passengers at Gandhi Road. Vehicles from inland areas like Balussery and Thamarassery should park near Sarovaram Trade Center, while South zone vehicles are allocated Kothi South Beach. City units will park at Peevees Ground.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382489/cpim-kozhikode-rally-traffic-diversion-parking-arrangements)