---
title: "നാളെ അവധി ....! വിനായക ചതുർഥി; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി "
english_title: "Kasaragod District Holiday Tomorrow Vinayaka Chaturthi KSEB Cash Counter Closed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382482/visarjan-vinayaka-chaturthi-kasaragod-district-holiday-kseb-notice"
published_at: "2026-09-13T20:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6c31f93536_visarjan-vinayaka-chaturthi-kasaragod-district-holiday-kseb-notice.jpg"
keywords: ["Holiday", "Kasaragod District Holiday", "Vinayaka Chaturthi", "School Holiday"]
---

# നാളെ അവധി ....! വിനായക ചതുർഥി; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി 

> **Lead Summary:** കാസർകോട്: വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ നാളെ (തിങ്കൾ) കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻപ് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും അവ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

കാസർകോട്: വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ നാളെ (തിങ്കൾ) കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻപ് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും അവ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ കെ.എസ്.ഇ.ബി (KSEB) ഓഫീസുകൾക്കും അവധിയായിരിക്കും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകൾ നാളെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ബില്ലുകൾ അടയ്ക്കാവുന്നതാണ്.

അവധി ദിനത്തിൽ ജില്ലയിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ ഉൾപ്പെടുത്തി അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി കാസർകോട് ഡിവിഷൻ അധികൃതർ കൂട്ടിച്ചേർത്തു.

English Summary:

A local holiday has been declared in Kasaragod district tomorrow (Monday) on account of Vinayaka Chaturthi. All government offices and educational institutions in the district will remain closed. However, scheduled examinations will take place as planned. KSEB offices and cash counters in the district will also remain closed, though online payment channels and emergency breakdown services will remain fully operational.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382482/visarjan-vinayaka-chaturthi-kasaragod-district-holiday-kseb-notice)