---
title: "സ്കൂളിൽ നിന്ന് ഫോൺ പിടിച്ചുവെച്ചു; പിന്നാലെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Kolenchery Abel Siju Suicide Case St Peters VHSS Plus One Student Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382463/kolenchery-plus-one-student-abel-siju-suicide-case-police-investigation"
published_at: "2026-09-13T18:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed8c03cad9_HANGED.jpg"
keywords: ["Suicide Case", "Student Death", "Abel Siju Suicide"]
---

# സ്കൂളിൽ നിന്ന് ഫോൺ പിടിച്ചുവെച്ചു; പിന്നാലെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: ** എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിറമ്പാട്ടു വീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ വീടുകളിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഏബൽ.

## Article Content

**കൊച്ചി: ** എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിറമ്പാട്ടു വീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ വീടുകളിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഏബൽ.

സ്കൂളിൽ വെച്ച് മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചുവെച്ച അതേ ദിവസമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ഇതിലുള്ള മനോവിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ ഉണ്ടായാൽ മാനസികാരോഗ്യ വിദഗ്ധരുടെ കൗൺസലിംഗ് പിന്തുണയ്ക്കായി ദിശ ഹെൽപ്പ് ലൈൻ നമ്പറുകളിൽ (1056, 0471-2552056) ബന്ധപ്പെടുക).***

**English Summary:**

A Plus One Science student, Abel Siju, was found hanging inside his house at Aikaranad near Kolenchery, Ernakulam. Abel was a student of St. Peter's Vocational Higher Secondary School. The tragic incident occurred on the same day his mobile phone was confiscated by school authorities. Puthencruz police registered a case of unnatural death and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382463/kolenchery-plus-one-student-abel-siju-suicide-case-police-investigation)