---
title: "'പിന്നിട്ട വളർച്ച വിസ്മരിക്കരുത്'; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ സിപിഐ എം; സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കം"
english_title: "CPIM Extended State Committee Meeting Starts In Kozhikode MA Baby Inaugurates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382462/cpim-extended-state-committee-meeting-begins-kozhikode-ma-baby"
published_at: "2026-09-13T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6a11a39e85_cpim-extended-state-committee-meeting-begins-kozhikode-ma-baby.jpg"
keywords: ["CPIM Kerala", "CPIM State Committee Meeting", "MA Baby", "Pinarayi Vijayan", "MV Govindan", "Kerala Politics"]
---

# 'പിന്നിട്ട വളർച്ച വിസ്മരിക്കരുത്'; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ സിപിഐ എം; സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കം

> **Lead Summary:** **കോഴിക്കോട്: **മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും സംസ്ഥാനത്തെ ഇന്നത്തെ നേട്ടങ്ങളിലേക്ക് നയിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട്: **മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും സംസ്ഥാനത്തെ ഇന്നത്തെ നേട്ടങ്ങളിലേക്ക് നയിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വെറും നാല് അംഗങ്ങളിൽ നിന്ന് ആരംഭിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയൊരു ബഹുജന പ്രസ്ഥാനമായി വളർന്ന ചരിത്രമാണുള്ളത്. തിരഞ്ഞെടുപ്പ് പരാജയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഈ വളർച്ച കൂടി കാണാതെ പോകരുത്. ജാഗ്രതയോടെയുള്ള പോരാട്ടങ്ങളാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവിയെന്നും വരുംകാലങ്ങളിൽ പാർട്ടിയുടെ കടമകളും ഉത്തരവാദിത്വവും വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

**

സിപിഐ എമ്മിന്റെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ വ്യക്തമായ ദിശാബോധം നൽകാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് മൂന്ന് ദിവസത്തെ യോഗത്തിലുണ്ടാകുക. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനുമുള്ള കർമ്മപദ്ധതികൾ യോഗം ആവിഷ്കരിക്കും.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 307 പ്രതിനിധികളാണ് ചൊവ്വാഴ്ച വരെ നീളുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് നാലിന് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം ഗ്രൗണ്ടിൽ ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലി നടക്കും.

പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾ സംസാരിക്കും.

English Summary:**

The three-day extended State Committee meeting of the CPI(M) commenced in Kozhikode, inaugurated by Party General Secretary M.A. Baby. In his opening address, he highlighted the contributions of the Communist movement to Kerala's development and urged the party to maintain vigilance for future struggles. Around 307 leaders are attending the sessions aimed at formulating strategies to overcome recent election setbacks. The event will conclude on Tuesday with a massive rally of one lakh people at the Kozhikode Beach Freedom Square, addressed by top leaders including Pinarayi Vijayan and M.V. Govindan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382462/cpim-extended-state-committee-meeting-begins-kozhikode-ma-baby)