---
title: "മുതിർന്ന സി.പി.എം. നേതാവും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ബേബി ജോൺ അന്തരിച്ചു"
english_title: "Senior CPM Leader Baby John Passed Away Thrissur "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382451/senior-cpm-leader-baby-john-passed-away-thrissur"
published_at: "2026-09-13T17:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa69026e71c0_senior-cpm-leader-baby-john-passed-away-thrissur.jpg"
keywords: ["Baby John", "Senior CPM Leader", "Thrissur CPM"]
---

# മുതിർന്ന സി.പി.എം. നേതാവും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ബേബി ജോൺ അന്തരിച്ചു

> **Lead Summary:** **തൃശ്ശൂർ: **മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.

## Article Content

**തൃശ്ശൂർ: **മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.

ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു ബേബി ജോൺ. മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം തൃശ്ശൂരിലെ സി.പി.എമ്മിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നായിരുന്നു. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ൽ പാർടി അംഗമായി.

പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗമായി. 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്.

അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിൽവാസമനുഷ്ഠിച്ചു. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88-ലും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് ).

**English Summary:**

Senior CPI(M) leader and former state secretariat member Baby John (75) passed away in Thrissur after a prolonged illness. A former CPI(M) Thrissur district secretary and prominent orator, he contested the 2011 Assembly elections from Manalur. He was imprisoned during the Emergency and served in various capacities within the party and local governance, including the Chavakkad Municipality.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382451/senior-cpm-leader-baby-john-passed-away-thrissur)