---
title: "ചായയും കാപ്പിയും രക്ഷപ്പെട്ടു! ഇഡ്ഡലിക്കും മീൻകറി ചോറിനും വില കൂട്ടി റെയിൽവേ; പുതുക്കിയ നിരക്ക് ഇങ്ങനെ "
english_title: "Railway Station Food Price Hike Kerala Indian Railways"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382448/railway-station-catering-food-price-hike-kerala"
published_at: "2026-09-13T17:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa68b07bb84b_railway-station-catering-food-price-hike-kerala.jpg"
keywords: ["Indian Railways", "Railway Station Food Rates", "IRCTC Food Price Hike"]
---

# ചായയും കാപ്പിയും രക്ഷപ്പെട്ടു! ഇഡ്ഡലിക്കും മീൻകറി ചോറിനും വില കൂട്ടി റെയിൽവേ; പുതുക്കിയ നിരക്ക് ഇങ്ങനെ 

> **Lead Summary:** **കൊച്ചി: **റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടി. 38 പാൻ ഇന്ത്യൻ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കും ഉൾപ്പെടെ 60 ആഹാര ഇനങ്ങൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ചായ, കാപ്പി എന്നിവയുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

## Article Content

**കൊച്ചി: **റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടി. 38 പാൻ ഇന്ത്യൻ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കും ഉൾപ്പെടെ 60 ആഹാര ഇനങ്ങൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ചായ, കാപ്പി എന്നിവയുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

നിലവിലുള്ളവയ്ക്ക് പുറമെ പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡിലിക്കും ചട്ട്ണിക്കും മുൻപ് 20 രൂപയായിരുന്നത് 25 രൂപയായി ഉയർന്നു. വെജിറ്റബിൾ സാൻഡ്വിച്ച് (35 രൂപ), വെജ് കട്ട്ലെറ്റ് (50 രൂപ), റവദോശ (30 രൂപ), റവ ഇഡ്ഡലി (25 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

പഴംപൊരി, അരിപ്പത്തിരി, ഇലയട, ഒരു ചപ്പാത്തി (5 രൂപ), ഒരു പൊറോട്ട (10 രൂപ) എന്നിവയുടെ വിലയിൽ മാറ്റമില്ല. എന്നാൽ രണ്ട് പൊറോട്ട/നാല് ചപ്പാത്തിയും കറിയും ചേർത്ത നിരക്ക് 55 രൂപയായി ഉയർത്തി. ഫിഷ് കറി മീൽസ് 95 രൂപയിൽ നിന്ന് 110 രൂപയായി വർധിച്ചു.

**പ്രധാന ഭക്ഷണങ്ങളുടെ പുതുക്കിയ നിരക്ക്:**

രണ്ട് ഇഡിലി + ചട്ട്ണി: ₹25 (പഴയത് ₹20)

ഫിഷ് കറി മീൽസ്: ₹110 (പഴയത് ₹95)

2 പൊറോട്ട/4 ചപ്പാത്തി + കറി: ₹55 (പഴയത് ₹45)

വെജിറ്റബിൾ കട്ട്ലെറ്റ് (രണ്ടെണ്ണം): ₹50 (പഴയത് ₹40)

ഉഴുന്നുവട / മസാലവട / സമൂസ (രണ്ടെണ്ണം): ₹30 (പഴയത് ₹25)

ഓംലെറ്റ്: ₹45 (പഴയത് ₹35) | പുഴുങ്ങിയ മുട്ട (ഒരെണ്ണം): ₹20

സുഖിയൻ: ₹40 (പഴയത് ₹30)

ഫ്രൈഡ് റൈസ് (200 ഗ്രാം): ചിക്കൻ - ₹105, മുട്ട - ₹80, വെജ് - ₹65

**English Summary:**

Food prices at catering units across railway stations have been hiked for 60 items, including 38 pan-Indian and 22 regional dishes. While prices of tea and coffee remain unchanged, essential items like idli, meals, cutlets, and snacks saw a rate increase. The new price list came into effect on Friday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382448/railway-station-catering-food-price-hike-kerala)