---
title: "രാത്രി കൃഷിയിടത്തിൽ കയറി മോട്ടോർ അടിച്ചുമാറ്റി; വിൽക്കാൻ ശ്രമിക്കവേ കള്ളനെ കയ്യോടെ പൊക്കി പോലീസ്"
english_title: "Pathanamthitta Motor Theft Case Sreejith Shivarajan Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382447/pathanamthitta-motor-theft-case-sreejith-shivarajan-arrested"
published_at: "2026-09-13T16:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6885e40088_pathanamthitta-motor-theft-case-sreejith-shivarajan-arrested.jpg"
keywords: ["Motor Theft Case", "Pathanamthitta Police Arrest", "Mundukottakkal News", "Kerala Police Crime"]
---

# രാത്രി കൃഷിയിടത്തിൽ കയറി മോട്ടോർ അടിച്ചുമാറ്റി; വിൽക്കാൻ ശ്രമിക്കവേ കള്ളനെ കയ്യോടെ പൊക്കി പോലീസ്

> **Lead Summary:** **പത്തനംതിട്ട: **കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചയാൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

## Article Content

**പത്തനംതിട്ട: **കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമിച്ചയാൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

മുണ്ടുകോട്ടക്കൽ സ്വദേശിയായ രാജന്റെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറാണ് ശ്രീജിത്ത് മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം നടത്തിയത്. തുടർന്ന് മോഷ്ടിച്ച മോട്ടോറുമായി പത്തനംതിട്ടയിലെ ഒരു ആക്രിക്കടയിൽ വിൽപനയ്ക്ക് എത്തിയപ്പോഴാണ് പ്രതി പോലീസിന്റെ വലയിലായത്.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ്.എച്ച്.ഒ അനീഷ് എബ്രഹാം, എസ്.ഐ അൻസുദീൻ ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

A 30-year-old man identified as Sreejith Shivarajan, a native of Mundukottakkal, was arrested by Pathanamthitta Police for stealing an agricultural water motor. The accused stole the motor from the property of a local farmer named Rajan on Wednesday night. He was caught red-handed while attempting to sell the stolen equipment at a scrap shop in Pathanamthitta. The police team led by Inspector Arun G and SHO Aneesh Abraham recorded his arrest, and he was subsequently remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382447/pathanamthitta-motor-theft-case-sreejith-shivarajan-arrested)