---
title: "ശബരിമല തീർത്ഥാടന മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ"
english_title: " Government Allocates 551 Crore For Sabarimala Pilgrimage Preparations PWD Works"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382425/government-allocates-551-crore-sabarimala-pilgrimage-preparations-pwd"
published_at: "2026-09-13T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa64e8199c7a_government-allocates-551-crore-sabarimala-pilgrimage-preparations-pwd.jpg"
keywords: ["Sabarimala", "PWD Kerala", "Sabarimala Preparations", "Kerala Government"]
---

# ശബരിമല തീർത്ഥാടന മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

> **Lead Summary:** പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.

## Article Content

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമല മുന്നൊരുക്കങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2025-26ൽ 377.80 കോടിയും 2024-25 ൽ 326.97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത്.

തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നവീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തുക വിനിയോഗിക്കുന്നത്.

**English Summary:**

Kerala government allocated Rs 551 crore to PWD for Sabarimala pilgrimage preparations after review meeting, approving PWD minister's proposal. Amount is significant increase compared to Rs 377.80 crore in 2025-26 and Rs 326.97 crore in 2024-25. Funds will be used for timely repair of main pilgrim routes, road safety systems, renovation of bridges and allied roads to ensure smooth pilgrimage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382425/government-allocates-551-crore-sabarimala-pilgrimage-preparations-pwd)