---
title: "'പൂതന'യെന്ന് .....; വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Case Against Vyapari Vyavasayi Samithi President Raju Apsara For Abusing Alappuzha Municipal Chairperson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382423/case-against-raju-apsara-for-insulting-alappuzha-municipal-chairperson"
published_at: "2026-09-13T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa64cb9723ba_case-against-raju-apsara-for-insulting-alappuzha-municipal-chairperson.jpg"
keywords: ["Raju Apsara", "Alappuzha Municipality Chairperson", "Molly Jacoby", "Women Inslunting"]
---

# 'പൂതന'യെന്ന് .....; വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** ആലപ്പുഴ: സമരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

## Article Content

ആലപ്പുഴ: സമരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബിന്റെ പരാതിയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് എഫ്ഐആർ.

നഗരത്തിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ മോളി ജേക്കബിനെ രാജു അപ്‌സര 'പൂതന' എന്ന് വിളിക്കുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കാണ് നഗരസഭാ അധ്യക്ഷ പരാതി നല്‍കി. രാജു അപ്‌സരയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

**English Summary:**

Alappuzha South Police registered case against Vyapari Vyavasayi Samithi state president Raju Apsara for allegedly insulting Alappuzha Municipal Chairperson Molly Jacob during protest. FIR says insult to womanhood. Complaint filed with district police chief alleging he called her Poothana during march protesting demolition of unauthorized shops in city.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382423/case-against-raju-apsara-for-insulting-alappuzha-municipal-chairperson)