---
title: "ദാരുണാപകടം....! വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്"
english_title: "Car Hits People Waiting for Bus in Vaniyampara; One Dead and Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382391/vaniyampara-car-accident-one-dead-three-injured"
published_at: "2026-09-13T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6158316f71_vaniyampara-car-accident-one-dead-three-injured.jpg"
keywords: ["Vaniyampara Accident", "Palakkad Accident", "Road Accident"]
---

# ദാരുണാപകടം....! വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

## Article Content

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍ വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍ എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

തൃശൂര്‍ സ്വദേശിയായ അമല്‍(22) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

**English Summary:**

A car hit four people waiting for a bus at Vaniyampara on the Vadakkenchery–Mannuthy National Highway at around 6 am today. Vaniyampara Pottimada native Abdul Razak died in the accident. His wife Shakeela and Vaniyampara natives Pradeep and Manikandan were injured. Amal (22), a native of Thrissur, was driving the car, according to the report. Vadakkenchery police have taken him into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382391/vaniyampara-car-accident-one-dead-three-injured)