---
title: "കല്ലടയാറ്റിൽ നീന്താനിറങ്ങിയ പ്ലസ്ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "Student Drowns In Kallada River Pathanapuram Plus Two Student Muhammed Sahila Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382360/student-drowns-kallada-river-pathanapuram-muhammed-sahila-death"
published_at: "2026-09-12T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5707256826_student-drowns-kallada-river-pathanapuram-muhammed-sahila-death.jpg"
keywords: ["Kallada River Drowning", "Student Death", "Drowned Death", "Kollam News"]
---

# കല്ലടയാറ്റിൽ നീന്താനിറങ്ങിയ പ്ലസ്ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** പത്തനാപുരം: കല്ലടയാറ്റിൽ നീന്താനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനാപുരം നടുക്കുന്നുപള്ളി കിഴക്കേതിൽ മുഹമ്മദ് സഹിലാ ണ് മരിച്ചത്‌. മൗണ്ട് താബോർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

## Article Content

പത്തനാപുരം: കല്ലടയാറ്റിൽ നീന്താനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പത്തനാപുരം നടുക്കുന്നുപള്ളി കിഴക്കേതിൽ മുഹമ്മദ് സഹിലാ ണ് മരിച്ചത്‌. മൗണ്ട് താബോർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

ശനി പകൽ 12ന്‌ രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പം കിഴക്കേഭാഗം തര്യൻ തോപ്പിനു സമീപം കല്ലടയാറ്റിലെ പൂന്തോട്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയതാണ്‌. സഹിൽ നീന്തുന്ന വീഡിയോ സുഹൃത്തുക്കൾ കരയിൽനിന്ന് എടുക്കുകയായിരുന്നു. നീന്തലിനിടെ സഹിൽ വലിയ കുഴിയിൽ അകപ്പെട്ടു.

വിവിരം അറിയിച്ചതിനെ തുടർന്ന്‌ അഗ്നിരക്ഷാസേനാ സ്‌കൂബാ ടീമും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. പൂന്തോട്ടത്തിൽ കടവിനുതാഴെനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

മൃതദേഹം പത്തനാപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും.

നടുക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്‌ സംസ്‌കാരം. ബാപ്പ: ന‍ൗഫൽ. ഉമ്മ: ജാസില. സഹോദരൻ: മുഹമ്മദ് സുഹൈൽ.

**English Summary:**

A Plus Two student drowned in Kallada River at Pathanapuram. Deceased is Muhammed Sahila (17) of Nadukkunnupally Kizhakethil, student of Mount Tabor School. He had gone with two friends Saturday noon to Poothottathil Kadavu near Kizhakke Bhagam Tharyan Thoppu to bathe, friends were videotaping from bank when he got trapped in deep pit while swimming. Fire force scuba team, police and locals searched and found body below kadavu. Body kept at private hospital mortuary Pathanapuram, to be handed over after postmortem Sunday, burial at Nadukkunnu Juma Masjid graveyard.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382360/student-drowns-kallada-river-pathanapuram-muhammed-sahila-death)