---
title: "കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാത്ഥി പനി ബാധിച്ചു മരിച്ചു"
english_title: "Plus Two Student Dies After Fever Payyannur Peringom Govt Higher Secondary School Student Muhammed Jasir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382355/plus-two-student-dies-fever-payyannur-peringom-muhammed-jasir"
published_at: "2026-09-12T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa56eec5cb08_plus-two-student-dies-fever-payyannur-peringom-muhammed-jasir.jpg"
keywords: ["Payyannur News", "Student Death", "Peringom School", "Kannur News"]
---

# കണ്ണൂർ പയ്യന്നൂരിൽ പ്ലസ് ടു വിദ്യാത്ഥി പനി ബാധിച്ചു മരിച്ചു

> **Lead Summary:** പയ്യന്നൂർ: പനി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി.പി. മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടി.പി. സാഹിദയുടെയും മകൻ മുഹമ്മദ് ജാസിർ ആണ് മരിച്ചത്.

## Article Content

പയ്യന്നൂർ: പനി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി.പി. മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടി.പി. സാഹിദയുടെയും മകൻ മുഹമ്മദ് ജാസിർ ആണ് മരിച്ചത്.

പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജവാദ്, ജാബിർ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരും വിദ്യാർഥികളാണ്.

മുഹമ്മദ് ജാസിറിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മരണവിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ., ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, വി.സി. നാരായണൻ, മുൻ എം.എൽ.എ. ടി.ഐ. മധുസൂദനൻ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഷ്‌റഫ്,

വി.കെ. ഷാഫി, അഡ്വ. ശശി വട്ടക്കൊവ്വൽ, ഫായിസ് കവ്വായി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പെരിങ്ങോം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേരും ജാസിറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുഞ്ചക്കാട്ടെ വീട്ടിലെത്തി.

**English Summary:**

A Plus Two student under treatment after fever worsened died in Payyannur. Deceased is Muhammed Jasir (17), son of T P Muhammed Ali near Punchakkad Juma Masjid and T P Sahida of Peringom Petena, student of Peringom Govt Higher Secondary School. He died Saturday noon while under treatment at a private hospital in Kannur. Brothers Jawad and Jabir are students. Body was buried at Punchakkad Juma Masjid graveyard in presence of large crowd. MLA V Kunjikrishnan, Muslim League leaders, municipal chairperson and schoolmates and teachers paid last respects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382355/plus-two-student-dies-fever-payyannur-peringom-muhammed-jasir)