---
title: "നീളമുള്ള മുടി സ്വപ്നം കാണാറുണ്ടോ? മുടി പെട്ടെന്ന് ആരോഗ്യത്തോടെ വളരാൻ ഈ കാര്യങ്ങൾ ശീലമാക്കൂ"
english_title: "Tips For Long And Beautiful Hair Growth Natural Remedies Aloe Vera Protein"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382339/tips-for-long-beautiful-hair-growth-natural-remedies"
published_at: "2026-09-12T17:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa538a83478d_tips-for-long-beautiful-hair-growth-natural-remedies.jpg"
keywords: ["Hair Growth Tips", "Long Hair", "Aloe Vera For Hair", "Hair Care"]
---

# നീളമുള്ള മുടി സ്വപ്നം കാണാറുണ്ടോ? മുടി പെട്ടെന്ന് ആരോഗ്യത്തോടെ വളരാൻ ഈ കാര്യങ്ങൾ ശീലമാക്കൂ

> **Lead Summary:** **** നീളമുള്ളതും മനോഹരവുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ ജീവിതശേെെെെെിയും തെറ്റായ ഭക്ഷണക്രമവും കാരണം പലരിലും മുടി കൊഴിച്ചിലും വളർച്ചക്കുറവും വലിയൊരു പ്രശ്നമായി മാറാറുണ്ട്. മുടി വേഗത്തിൽ ആരോഗ്യത്തോടെ വളരാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

## Article Content

**** നീളമുള്ളതും മനോഹരവുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ ജീവിതശേെെെെെിയും തെറ്റായ ഭക്ഷണക്രമവും കാരണം പലരിലും മുടി കൊഴിച്ചിലും വളർച്ചക്കുറവും വലിയൊരു പ്രശ്നമായി മാറാറുണ്ട്. മുടി വേഗത്തിൽ ആരോഗ്യത്തോടെ വളരാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

*കറ്റാർവാഴ ജെൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടി വേഗത്തിൽ വളരാൻ ഏറെ നല്ലതാണ്.*

*ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, നട്സ്, മീൻ എന്നിവ ഉൾപ്പെടുത്തുന്നത് മുടിയുടെ വേരുകൾക്ക് ബലം നൽകും.*

*ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും മുടി വളർച്ചയെ സഹായിക്കാനും അത്യാവശ്യമാണ്.*

*തലയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനായി വെളിച്ചെണ്ണയോ കരിംജീരക എണ്ണയോ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക.*

*മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും*

*രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മുടി നന്നായി ചീപ്പി ഒതുക്കി അയഞ്ഞ രീതിയിൽ കെട്ടിവെക്കുക
*

*മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ ഇടയ്ക്കിടെ മുടിയുടെ അറ്റങ്ങൾ വെട്ടിമാറ്റുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്
*

English Summary:

Everyone desires long beautiful hair but lifestyle and diet cause hair fall. Simple tips for faster healthy hair growth include aloe vera gel massage on scalp, protein rich foods like egg nuts fish for strong roots, drinking enough water to flush toxins, and gentle massage with coconut or black cumin oil to improve blood circulation.*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382339/tips-for-long-beautiful-hair-growth-natural-remedies)