---
title: "നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം; പോളണ്ടിൽ പാർട്ട് ടൈം ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Kerala Youth Dies In Poland Collapsed While Working Part Time Job Nedumbassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382317/kerala-youth-dies-poland-collapsed-part-time-job-nedumbassery"
published_at: "2026-09-12T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa511a56bf69_kerala-youth-dies-poland-collapsed-part-time-job-nedumbassery.jpg"
keywords: ["Nedumbassery News", "Chengamanad", "Adil Death"]
---

# നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം; പോളണ്ടിൽ പാർട്ട് ടൈം ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **നെടുമ്പാശേരി: **പോളണ്ടിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. ചെങ്ങമനാട് പറമ്പയം മടത്തിമൂല തോപ്പുകടവിൽ സുബൈറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. ഉപരിപഠനത്തിനായി മൂന്നര വർഷം മുൻപാണ് ആദിൽ പോളണ്ടിലേക്ക് പോയത്.

## Article Content

**നെടുമ്പാശേരി: **പോളണ്ടിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. ചെങ്ങമനാട് പറമ്പയം മടത്തിമൂല തോപ്പുകടവിൽ സുബൈറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. ഉപരിപഠനത്തിനായി മൂന്നര വർഷം മുൻപാണ് ആദിൽ പോളണ്ടിലേക്ക് പോയത്.

പഠനത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഓഗസ്റ്റ് 28-ന് രാത്രിയോടെ ആദിൽ കുഴഞ്ഞുവീഴുകയും, അടുത്ത ദിവസത്തോടെ മരണപ്പെടുകയുമായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം പോളണ്ടിൽ തന്നെ കബറടക്കം ചടങ്ങുകൾ പൂർത്തിയാക്കി. പുറയാർ മണപ്പാടത്ത് ബുഷ്റയാണ് മാതാവ്. ആഷിക്ക്, ആഷ്ന എന്നിവരാണ് സഹോദരങ്ങൾ.

English Summary:

Nedumbassery: A young man from Chengamanad Parambayam died after collapsing while working in Poland. Adil (23), son of Subair from Thoppukadavu, Madathimoola, had gone to Poland three and a half years ago for higher studies and was doing part-time job at a restaurant when he collapsed on August 28 night and died next day. Burial held in Poland with family's consent.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382317/kerala-youth-dies-poland-collapsed-part-time-job-nedumbassery)