---
title: "ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മദ്യലഹരിയിലായിരുന്ന ടി.ടി.ഇ അറസ്റ്റില്‍"
english_title: "TTE Arrested For Allegedly Misbehaving With Woman Passenger In Train Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382307/tte-arrested-misbehaving-woman-passenger-train-shoranur"
published_at: "2026-09-12T13:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa506a1b6383_tte-arrested-misbehaving-woman-passenger-train-shoranur.jpg"
keywords: ["Crime Against Women", "TTE Arrested", "Kerala Train"]
---

# ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മദ്യലഹരിയിലായിരുന്ന ടി.ടി.ഇ അറസ്റ്റില്‍

> **Lead Summary:** കൊല്ലം: ട്രെയിന്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ ഒടുവില്‍ ടി.ടി.ഇ പിടിയില്‍. ട്രെയിനില്‍ റിസര്‍വേഷന്‍ കോച്ചില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം: ട്രെയിന്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ ഒടുവില്‍ ടി.ടി.ഇ പിടിയില്‍. ട്രെയിനില്‍ റിസര്‍വേഷന്‍ കോച്ചില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയുടെ പുറത്താണ് ഇയാള്‍ വനിതാ യാത്രികയോട് മോശമായി പെരുമാറിയത്.

ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ച യുവതി ഉടന്‍തന്നെ റെയില്‍വേയുടെ ഹെല്‍പ്‌ലൈന്‍ നമ്പറിലും പൊലീസിലും ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

**English Summary:**

Kollam: A TTE has been arrested for allegedly misbehaving with a woman passenger in a train, police said. The accused, Shiju, native of Kadakkal, Kollam, was arrested by Shoranur Railway Police. As per complaint, incident occurred between Thrissur and Vallathol Nagar in reservation coach while he was allegedly under influence of alcohol. Woman contacted railway helpline and police, following which police nabbed him when train reached Shoranur station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382307/tte-arrested-misbehaving-woman-passenger-train-shoranur)