---
title: " 'പി വി' എന്നത് താനല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്, വീണയുടെ കൈയിൽ നിന്ന് ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം'; ഇഡിക്കെതിരെ പിണറായി വിജയൻ"
english_title: "Pinarayi Vijayan Attacks ED In Masappadi Case Diary Claim Nonsense Political Agenda"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382305/masappadi-case-pinarayi-vijayan-attacks-ed-diary-claim-nonsense"
published_at: "2026-09-12T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4ff2eeb0e5_masappadi-case-pinarayi-vijayan-attacks-ed-diary-claim-nonsense.jpg"
keywords: ["Pinarayi Vijayan", "ED", "Masappadi Case", "Veena Vijayan", "Exalogic CMRL Case"]
---

#  'പി വി' എന്നത് താനല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്, വീണയുടെ കൈയിൽ നിന്ന് ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധം'; ഇഡിക്കെതിരെ പിണറായി വിജയൻ

> **Lead Summary:** **കോഴിക്കോട്: **മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയമായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**കോഴിക്കോട്: **മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയമായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്ന് കോടതികൾ പരിശോധിച്ച അതേ ആരോപണങ്ങൾ വീണ്ടും പുതിയ പേരിൽ ഉന്നയിക്കുന്നത് എന്തിനാണെന്നും, ഒരേ കാര്യത്തിന് ഒരാൾ എത്ര തവണ കോടതിയിൽ നിരപരാധിത്വം തെളിയിക്കണമെന്നും പിണറായി ചോദിച്ചു. വീണയുടെ പക്കൽ നിന്ന് ഡയറി പിടിച്ചെടുത്തു എന്നത് ശുദ്ധ അസംബന്ധമാണെന്നും, 'പി വി' എന്നത് താനല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്വേഷണ ഏജൻസി അൽപ്പം അന്തസ്സ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ഡിജിപിക്ക് നൽകിയ കത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് അവരാണെന്നും പിണറായി ആരോപിച്ചു.

തനിക്ക് ഇഡിയുടെ യാതൊരുവിധ കത്തുകളും ലഭിച്ചിട്ടില്ലെന്നും, സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഇഡിയുടെ നീക്കം പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും, അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും പിണറായി വ്യക്തമാക്കി.

English Summary:

Kozhikode: Opposition leader Pinarayi Vijayan lashed out at ED in Masappadi case. He alleged ED is trying to create political interpretation for allegations that failed in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382305/masappadi-case-pinarayi-vijayan-attacks-ed-diary-claim-nonsense)