---
title: "പുലർച്ചെ നടുക്കുന്ന കാഴ്ച....!  ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി"
english_title: "Alappuzha Auto Worker Body Found Burnt On Road Kanjikuzhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382290/alappuzha-auto-worker-body-found-burnt-road-kanjikuzhi-"
published_at: "2026-09-12T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e80bb54cc_alappuzha-auto-worker-body-found-burnt-road-kanjikuzhi.jpg"
keywords: ["Burnt Body Found", "Auto Worker Death", "Kerala Crime", "Kanjikuzhi"]
---

# പുലർച്ചെ നടുക്കുന്ന കാഴ്ച....!  ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

> **Lead Summary:** **ആലപ്പുഴ: **കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രേവതി ഭവനത്തിൽ രമേശൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള റോഡിൽ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: **കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ ഓട്ടോറിക്ഷാ തൊഴിലാളിയെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രേവതി ഭവനത്തിൽ രമേശൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള റോഡിൽ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

പുത്തനമ്പലം തോണ്ടാംകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ബി ബോണ്ട് ജംഗ്ഷന്റെ വടക്കുഭാഗത്തുള്ള കടമുറിക്ക് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary:

Alappuzha: Body of autorickshaw worker found burnt on road. Incident at seventh ward of Kanjikuzhi panchayat in Alappuzha. Deceased is Rameshan (62) of Revathi Bhavanam. His body was found burnt in early morning on road near his house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382290/alappuzha-auto-worker-body-found-burnt-road-kanjikuzhi-)