---
title: "മതനിരപേക്ഷ ഇന്ത്യയുടെ ഉറച്ച പോരാളി; സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ തീരാനൊമ്പരമെന്ന് പി.എ. മുഹമ്മദ് റിയാസ്"
english_title: "Sitaram Yechury Death Anniversary PA Mohammed Riyas Emotional Note Two Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382287/pa-mohammed-riyas-on-sitaram-yechury-death-anniversary-emotional-note"
published_at: "2026-09-12T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e2cb526d1_pa-mohammed-riyas-on-sitaram-yechury-death-anniversary-emotional-note.jpg"
keywords: ["Sitaram Yechury", "PA Mohammed Riyas", "CPM", "DYFI", "Secular India"]
---

# മതനിരപേക്ഷ ഇന്ത്യയുടെ ഉറച്ച പോരാളി; സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ തീരാനൊമ്പരമെന്ന് പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** ** **സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരണ കുറിപ്പുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. യെച്ചൂരിയുടെ പാർലമെന്റിലെ പ്രസംഗങ്ങൾ എക്കാലവും ആവേശം നൽകുന്നതാണെന്നും അസാന്നിധ്യം മതനിരപേക്ഷ ശക്തികൾക്ക് തീരാനഷ്ടമാണെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

** **സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരണ കുറിപ്പുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. യെച്ചൂരിയുടെ പാർലമെന്റിലെ പ്രസംഗങ്ങൾ എക്കാലവും ആവേശം നൽകുന്നതാണെന്നും അസാന്നിധ്യം മതനിരപേക്ഷ ശക്തികൾക്ക് തീരാനഷ്ടമാണെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

'കാലം രണ്ട് വർഷം പിന്നിട്ടെങ്കിലും സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ ഹൃദയത്തിലെ തീരാനൊമ്പരമായി തുടരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും ഇടതുപക്ഷത്തിന്റെ ശബ്ദവും മതനിരപേക്ഷ ഇന്ത്യയുടെ ഉറച്ച പോരാളിയുമായിരുന്നു അദ്ദേഹം.

നവഉദാരവൽക്കരണ നയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെ സൈദ്ധാന്തികമായും പ്രായോഗികമായും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എക്കാലവും സ്മരിക്കപ്പെടും. സെക്കുലർ ഇന്ത്യയെന്ന ആശയം തന്നെ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, യെച്ചൂരിയുടെ അസാന്നിധ്യം പുരോഗമന-മതനിരപേക്ഷ ശക്തികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പാർലമെന്റിൽ അനീതിക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ എക്കാലത്തും ആവേശം പകരുന്നവയാണ്. ഡൽഹിയിലെ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ കേന്ദ്രത്തിലെ പ്രവർത്തന കാലത്ത് അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്ന് റിയാസ് ഓർമിച്ചു.

> 2021-ൽ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എന്റെ പ്രസംഗം തർജ്ജിമ ചെയ്യാറുള്ള റിയാസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് ഈ തിരഞ്ഞെടുപ്പിലെ എന്റെ പ്രസംഗം" എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞ കാര്യവും എം.എൽ.എ കുറിപ്പിൽ പങ്കുവെച്ചു.

English Summary:

PA Mohammed Riyas MLA said Sitaram Yechury's struggles against neo-liberal policies and Sangh Parivar's communal politics theoretically and practically will always be remembered. He wrote on Facebook that Yechury's absence is an irreparable loss for progressive-secular forces in country. MLA shared emotional note on occasion of two years since Sitaram Yechury's demise.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382287/pa-mohammed-riyas-on-sitaram-yechury-death-anniversary-emotional-note)