---
title: "പാർട്ടിക്ക് ക്ഷീണമുണ്ടാക്കാൻ ആഗ്രഹമില്ല...! പിഎയുടെ വസതിയിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രാജി പ്രഖ്യാപിച്ചു"
english_title: "Former Uttarakhand CM Harish Rawat Resigns From Congress Posts After ED Raid At PA House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382280/harish-rawat-resigns-congress-posts-ed-raid-pa-house-uksssc-case"
published_at: "2026-09-12T10:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4dd6748907_harish-rawat-resigns-congress-posts-ed-raid-pa-house-uksssc-case.jpg"
keywords: ["Harish Rawat", "Congress Resignation", "ED Raid", "UKSSSC Scam"]
---

# പാർട്ടിക്ക് ക്ഷീണമുണ്ടാക്കാൻ ആഗ്രഹമില്ല...! പിഎയുടെ വസതിയിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രാജി പ്രഖ്യാപിച്ചു

> **Lead Summary:** **ഡെറാഢൂൺ: **പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പാർട്ടിയിലെ വിവിധ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു

## Article Content

**ഡെറാഢൂൺ: **പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പാർട്ടിയിലെ വിവിധ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിങ് കമ്മിറ്റി സ്ഥിരം ക്ഷണിതാവ് തുടങ്ങിയ സ്ഥാനങ്ങളാണ് അദ്ദേഹം ഒഴിഞ്ഞത്. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ (യു.കെ.എസ്.എസ്.സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.

റെയ്ഡിൽ ചന്ദൻ സിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനായി ഹരീഷ് റാവത്ത് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. എന്നാൽ, തന്റെ പിഎയ്ക്കഎതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്ത് അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഈ ഘട്ടത്തിൽ, താനുമായി ബന്ധപ്പെട്ടവരിൽനിന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് രാജിക്ക് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Dehradun: Following ED raid at Personal Assistant's house, former Uttarakhand Chief Minister Harish Rawat announced resignation from Congress posts. He resigned from posts like Executive Member of Uttarakhand Pradesh Congress Committee, permanent invitee in Congress Working Committee. He said he does not want controversies related to his close aide to weaken Congress party and hence resigning from party positions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382280/harish-rawat-resigns-congress-posts-ed-raid-pa-house-uksssc-case)