---
title: "ഫീസ് വാങ്ങി പറ്റിച്ചു? എക്സ്-റേ ഫിലിം തീർന്നു; സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് എക്സ്-റേ ഫോട്ടോ മൊബൈലിൽ പകർത്തി നൽകി"
english_title: "Sulthan Bathery Taluk Hospital No Xray Film Mobile Photo Given To Patient"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382273/sulthan-bathery-taluk-hospital-no-xray-film-mobile-photo-patient"
published_at: "2026-09-12T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4caf393782_sulthan-bathery-taluk-hospital-no-xray-film-mobile-photo-patient.jpg"
keywords: ["Sulthan Bathery News", "Taluk Hospital", "Hospital Negligence", "Xray Film Shortage"]
---

# ഫീസ് വാങ്ങി പറ്റിച്ചു? എക്സ്-റേ ഫിലിം തീർന്നു; സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് എക്സ്-റേ ഫോട്ടോ മൊബൈലിൽ പകർത്തി നൽകി

> **Lead Summary:** **സുൽത്താൻബത്തേരി: **സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെ അനാസ്ഥ പുറത്ത്. എക്സ്-റേ ഫിലിമിന് പകരം മൊബൈൽ ഫോട്ടോ. ഫീസ് നൽകിയിട്ടും ഫിലിം നൽകാതെ രോഗിയെ മടക്കി അയച്ചതായി പരാതി.

## Article Content

**സുൽത്താൻബത്തേരി: **സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെ അനാസ്ഥ പുറത്ത്. എക്സ്-റേ ഫിലിമിന് പകരം മൊബൈൽ ഫോട്ടോ. ഫീസ് നൽകിയിട്ടും ഫിലിം നൽകാതെ രോഗിയെ മടക്കി അയച്ചതായി പരാതി.

ആശുപത്രിയിൽ ഫീസ് നൽകി എക്സ്-റേ എടുത്ത ശേഷമാണ് ഫിലിം ഇല്ലെന്ന വിവരം അധികൃതർ വ്യക്തമാക്കിയതെന്ന് രോഗി പറഞ്ഞു. തുടർന്ന് മൊബൈലിൽ എടുത്ത ഈ ഫോട്ടോയാണ് ഡോക്ടർക്ക് പരിശോധിക്കാനായി കാണിച്ചു നൽകേണ്ടി വന്നത്.

സർക്കാർ ആശുപത്രികളിൽ ലഭ്യമാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പോലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

English Summary:

Sulthan Bathery Taluk Hospital's functioning is in disarray. Patient was given X-ray photo taken on mobile. Hospital authorities explain that there is no X-ray film. Patient clarified that hospital authorities said there is no X-ray film after paying fee and taking X-ray. Patient also said that photo taken on mobile was shown to doctor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382273/sulthan-bathery-taluk-hospital-no-xray-film-mobile-photo-patient)