---
title: "‘കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകൾ സംസാരിക്കട്ടെ’; പിണറായി വിജയനെതിരെ കെ. സുധാകരൻ"
english_title: "K Sudhakaran Reacts Against Pinarayi Vijayan in CMRL-Exalogic Financial Transaction Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382256/k-sudhakaran-reacts-pinarayi-vijayan-cmrl-exalogic-case"
published_at: "2026-09-12T06:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4aa84ab46c_k-sudhakaran-reacts-pinarayi-vijayan-cmrl-exalogic-case.jpg"
keywords: ["K Sudhakaran", "Pinarayi Vijayan", "CMRL-Exalogic Case"]
---

# ‘കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകൾ സംസാരിക്കട്ടെ’; പിണറായി വിജയനെതിരെ കെ. സുധാകരൻ

> **Lead Summary:** കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയാ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല രേഖകള്‍ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

## Article Content

കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയാ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല രേഖകള്‍ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.

ഇപ്പോള്‍ നടക്കുന്നത് വെറു രാഷ്ട്രീയ ആരോപണങ്ങള്‍ അല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യുഡിഎഫ് സര്‍ക്കാരാണ്.

അന്വേഷണ ഏജന്‍സികളോട് ആരും രാഷ്ട്രീയ നിര്‍ദേശം നല്‍കുന്ന കാലമല്ല ഇതെന്നും സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കെപിസിസി പ്രസിഡൻ്റായ കാലം മുതലെ ഈ കാര്യങ്ങൾ ഉയർത്തിയതാണ്.

അന്ന് എന്നെ എല്ലാവരും പരിഹസിച്ചു. എന്നാൽ ഇന്ന് അതേ ചോദ്യങ്ങളാണ് നിങ്ങളുടെ മുന്നിൽ ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ആരെയും സംരക്ഷിക്കില്ല, ആരെയും രാഷ്ട്രീയമായി വേട്ടയാടില്ലെന്നും സുധാകരന്‍ പറഞ്ഞു. പ്രസംഗമല്ല രേഖകള്‍ സംസാരിക്കട്ടെയെന്നും കേരളം ആ സത്യം കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

**English Summary:**

> Congress leader K Sudhakaran has criticised Chief Minister Pinarayi Vijayan over the CMRL-Exalogic financial transaction case. In a Facebook video, Sudhakaran said, “Pinarayi Vijayan, saying your hands are clean is not enough; let the documents speak.” He questioned why Vijayan should fear an investigation if his hands are clean. Sudhakaran said the issue was not merely a political allegation but a serious matter that should be examined through the law. He also said no one would be protected or politically targeted and stressed that documents, rather than speeches, should speak.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382256/k-sudhakaran-reacts-pinarayi-vijayan-cmrl-exalogic-case)