---
title: "‘മറ്റു കുട്ടികൾക്ക് ഇത് സംഭവിക്കരുത്...’; സ്കൂളിൽവച്ച് ലൈംഗികാതിക്രമം, അധ്യാപകനെതിരെ കുറിപ്പെഴുതി പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി"
english_title: "Tamil Nadu Teacher Arrested Under POCSO After Class 10 Student Dies by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382215/tamil-nadu-teacher-arrested-pocso-class-10-student-suicide"
published_at: "2026-09-11T19:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4047068371_tamil-nadu-teacher-arrested-pocso-class-10-student-suicide.jpg"
keywords: ["Student Suicide", "Sexual Harassment", "POCSO", "Crime News"]
---

# ‘മറ്റു കുട്ടികൾക്ക് ഇത് സംഭവിക്കരുത്...’; സ്കൂളിൽവച്ച് ലൈംഗികാതിക്രമം, അധ്യാപകനെതിരെ കുറിപ്പെഴുതി പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

> **Lead Summary:** ചെന്നൈ: തമിഴ്‌നാട്ടിൽ അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പെൺകുട്ടി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

## Article Content

ചെന്നൈ: തമിഴ്‌നാട്ടിൽ അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പെൺകുട്ടി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

പ്രതിയായ ജഗദീശനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനി എഴുതിവെച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

കൂടാതെ മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്.

ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.

**(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)**

**English Summary:**

A Class 10 student in Tamil Nadu’s Kallakurichi district died by suicide following alleged sexual harassment by a teacher, police said. The accused teacher, Jagadeesh, was arrested under the POCSO Act. Police said the student had complained that the teacher touched her inappropriately at school. A note allegedly written by the student reportedly named the teacher and referred to the abuse she had faced. Police are investigating the circumstances surrounding her death and the allegations against the teacher. The incident comes amid opposition criticism over rising crimes in Tamil Nadu.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382215/tamil-nadu-teacher-arrested-pocso-class-10-student-suicide)