---
title: "മുട്ടൽ ഭീതിയിൽ കന്നാട്ടി: രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ നാടിന്റെ ഉറക്കം കെടുത്തുന്നു "
english_title: "Kannatti Door Knocking Fear Perambra Kozhikode Mysterious Man Panic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382184/kannatti-door-knocking-fear-perambra-kozikode-mysterious-man-NEW"
published_at: "2026-09-11T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d751e592e_kannatti-door-knocking-fear-perambra-kozikode-mysterious-man.jpg"
keywords: ["Perambra News", "Kannatti", "Door Knocking Mystery", "Kerala Crime News"]
---

# മുട്ടൽ ഭീതിയിൽ കന്നാട്ടി: രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ നാടിന്റെ ഉറക്കം കെടുത്തുന്നു 

> **Lead Summary:** **കോഴിക്കോട് (പേരാമ്പ്ര): **വാതിലിൽ മുട്ടി അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. ഒരാൾ മാത്രമാണോ അതോ സംഘമാണോ? എന്ന് സംശയം. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്.

## Article Content

**കോഴിക്കോട് (പേരാമ്പ്ര): **വാതിലിൽ മുട്ടി അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. ഒരാൾ മാത്രമാണോ അതോ സംഘമാണോ? എന്ന് സംശയം. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്.

നാട്ടുകാർ സംഘടിതമായി പലയിടങ്ങളിലായി കാവൽ നിന്നിട്ടും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരാൾ മാത്രമാണോ അതോ സംഘമാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഒരു വീടിന്റെ വാതിലിൽ മുട്ടി അവിടെ നിന്ന് ഓടി അപ്രത്യക്ഷമാകുന്ന കറുത്ത വേഷം ധരിച്ച ഇയാൾ തൊട്ടടുത്ത നിമിഷം കുറച്ച് അകലെയുള്ള മറ്റൊരു വീട്ടിൽ മുട്ടുകയും ആളുകൾ അവിടേക്ക് ഓടി എത്തുമ്പോഴേക്കും അപ്രത്യക്ഷനായി വേറെ ഏതെങ്കിലും വീടുകളിൽ മുട്ടയും ചെയ്യുന്നത് പ്രദേശത്ത് പതിവായി.

എവിടെയും കളവു നടത്തുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ല. പേരാമ്പ്ര പൊലീസിൽ അറിയിച്ചതിനെ തുടർന്ന് രാത്രി ഇവിടെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാരായ എം.ബാലൻ, പി.ശാലിനി എന്നിവരുടെ സാന്നിധ്യത്തിൽ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. കമ്മിറ്റി യോഗം കഴിഞ്ഞ ഉടനെ പല വീടുകളിലും മുട്ടി ഇയാൾ അപ്രത്യക്ഷനായി.

English Summary:

Kozhikode (Perambra): Mysterious person knocking doors is sleepless nights for Kannatti. Doubt whether it is one person or a group. Unknown person spreading fear by knocking house doors at night is sleepless for Kannatti. For two weeks, unknown person continues knocking doors changing houses here. Even though locals organized and guarded at many places, person could not be found. Locals are in worry whether it is only one person or a group. Person wearing black dress knocks door of one house and runs away disappears, next moment knocks another house a little away and by time people run there, disappears and knocks some other houses, is regular in area. Nowhere theft committed or anyone attacked. After informing Perambra police, night police patrolling has been arranged here but he could not be caught. Other day, under leadership of Changaroth Panchayat President Naseema Vazhayil, in presence of ward members M Balan, P Shalini, all-party action committee was called. Immediately after committee meeting, he knocked many houses and disappeared.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382184/kannatti-door-knocking-fear-perambra-kozikode-mysterious-man-NEW)