---
title: "കുടുംബവഴക്കിന് പിന്നാലെ അരുംകൊല...! ഉറക്കത്തിൽ തലയ്ക്കടിച്ച് കൊന്നു; ജയ്പൂരിൽ അമ്മയും മൂന്ന് മക്കളും രക്തത്തിൽ കുളിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ"
english_title: "Jaipur Crime News Husband Kills Wife and Three Children Kardhani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382166/jaipur-kardhani-husband-kills-wife-and-three-children-crime-news"
published_at: "2026-09-11T15:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3cc2a2211b_jaipur-kardhani-husband-kills-wife-and-three-children-crime-news.jpg"
keywords: ["Murder Case", "Rajasthan Family Murder", "Kardhani Police Case"]
---

# കുടുംബവഴക്കിന് പിന്നാലെ അരുംകൊല...! ഉറക്കത്തിൽ തലയ്ക്കടിച്ച് കൊന്നു; ജയ്പൂരിൽ അമ്മയും മൂന്ന് മക്കളും രക്തത്തിൽ കുളിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

> **Lead Summary:** **ജയ്പൂർ: കുടുംബ** വഴക്കിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ് ഒളിവിൽ പോയി. രാജസ്ഥാനിലെ ജയ്പൂർ കർദാനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭർത്താവ് രാഹുൽ ഒളിവിൽ പോയി.

## Article Content

**ജയ്പൂർ: കുടുംബ** വഴക്കിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ് ഒളിവിൽ പോയി. രാജസ്ഥാനിലെ ജയ്പൂർ കർദാനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭർത്താവ് രാഹുൽ ഒളിവിൽ പോയി.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുപേരുടെയും തലയ്ക്ക് ഇഷ്ടിക കൊണ്ട് ശക്തമായി അടിച്ചാണ് രാഹുൽ കൊലപാതകം നടത്തിയത്. രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കമൊന്നും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ അകത്തുകയറി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്.

തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഒളിവിൽ പോയ രാഹുലിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

**English Summary:**

In a tragic incident at Kardhani in Jaipur, Rajasthan, a man named Rahul allegedly murdered his wife, Geeta Jha, and their three children—Nandini, Girisha, and Radhika—by bludgeoning them with a brick while they were asleep. The crime came to light around 10 AM when neighbors checked the house after noticing no movement. Police suspect a family dispute led to the killings and have launched a massive manhunt to trace the absconding suspect.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382166/jaipur-kardhani-husband-kills-wife-and-three-children-crime-news)