---
title: "ഓടി ചാടി കടലിലേക്ക് പോവേണ്ട...! കേരള, കന്യാകുമാരി തീരങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത"
english_title: "Kallakkadal Warning Kerala Tamil Nadu Coastal Alert INCOIS News"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382163/kallakkadal-warning-kerala-kanyakumari-coastal-high-waves-alert"
published_at: "2026-09-11T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8487c35efc0_kerala-coast-red-alert-incois-high-waves-kalakkadal-warning.jpg"
keywords: ["Kallakkadal Kerala", "High Waves Alert", "INCOIS Warning", "Kerala Coastal News"]
---

# ഓടി ചാടി കടലിലേക്ക് പോവേണ്ട...! കേരള, കന്യാകുമാരി തീരങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം: ** കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: ** കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് നാളെ (12/09/2026) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 5.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാല കാരണമുള്ള കടലാക്രമണത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

**അധികൃതർ പുറപ്പെടുവിച്ച പ്രധാന ജാഗ്രതാ നിർദേശങ്ങൾ:**

മാറി താമസിക്കുക: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

കടലിൽ ഇറങ്ങരുത്: ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

യാനങ്ങൾ സുരക്ഷിതമാക്കുക: മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിത അകലത്തിൽ കെട്ടിയിട്ട് സൂക്ഷിക്കുക.

ബീച്ചുകളിൽ വിലക്ക്: വിനോദസഞ്ചാര പ്രവർത്തനങ്ങളും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

**English Summary:**

The Indian National Centre for Ocean Information Services (INCOIS) has issued a 'Kallakkadal' warning for the coasts of Kerala and Kanyakumari. High waves ranging up to 1.2 meters along the Kerala coast and up to 1.5 meters along the Kanyakumari coast are expected until September 12. Fishermen and coastal residents are strictly advised to avoid entering the sea, suspend beach tourism activities, and secure fishing vessels safely in harbors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382163/kallakkadal-warning-kerala-kanyakumari-coastal-high-waves-alert)