---
title: "കൈയ്യിലിരിപ്പിന് കിട്ടി...! ബസിനുള്ളിൽ വനിതാ കണ്ടക്ടറോട് അതിക്രമം; പൊലീസിനെയും ആക്രമിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ"
english_title: "KSRTC Bus Conductor Sexual Harassment Case Man Arrested In Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382153/ksrtc-bus-conductor-harassment-man-arrested-kollam"
published_at: "2026-09-11T14:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3c0bc6dcc2_ksrtc-bus-conductor-harassment-man-arrested-kollam.jpg"
keywords: ["KSRTC Bus Assault", "Women Conductor Harassment", "Kollam News", "Crime News"]
---

# കൈയ്യിലിരിപ്പിന് കിട്ടി...! ബസിനുള്ളിൽ വനിതാ കണ്ടക്ടറോട് അതിക്രമം; പൊലീസിനെയും ആക്രമിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

> **Lead Summary:** കൊല്ലം: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്.

## Article Content

കൊല്ലം: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്.

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് സെൽഡൺ പനീർസെൽവം ബസിൽ കയറിയത്. ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തതെന്നാണ് വിവരം.

സംഭവത്തിൽ യാത്രക്കാർ ഇടപെടുകയും തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ബസിലെത്തി.

എന്നാൽ പൊലീസുകാരെയും സെൽഡൺ പനീർസെൽവം ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

**English Summary:**

Kollam: A man was arrested for allegedly sexually harassing a woman conductor in a KSRTC bus. The accused is Seldon Paneerselvam, native of Kulachal, Tamil Nadu. Police said he boarded bus from near railway station and misbehaved with conductor with sexual overtones when bus reached Chinnakkada. Passengers intervened and informed police control room. Police team reached bus, but he allegedly tried to attack police personnel also. Kollam East police took him into custody and recorded arrest. Police's preliminary finding is accused was under influence of alcohol.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382153/ksrtc-bus-conductor-harassment-man-arrested-kollam)