---
title: "പുതുക്കോട്-മണപ്പാടം റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ബൈക്ക് അപകടമെന്ന് സംശയം"
english_title: "Youth Found Dead On Roadside In Puthucode Palakkad Bike Accident Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382140/youth-found-dead-puthucode-manappadam-road-bike-accident-suspected"
published_at: "2026-09-11T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3b1f8457a0_youth-found-dead-puthucode-manappadam-road-bike-accident-suspected.jpg"
keywords: ["Youth Found Dead", "Palakkad News", "Puthucode Bike Accident", "Palakkad  Bike Accident"]
---

# പുതുക്കോട്-മണപ്പാടം റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ബൈക്ക് അപകടമെന്ന് സംശയം

> **Lead Summary:** പുതുക്കോട് (പാലക്കാട് ): പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ്‌ ഷാഫിർ ആണ് മരിച്ചത്.

## Article Content

പുതുക്കോട് (പാലക്കാട് ): പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ്‌ ഷാഫിർ ആണ് മരിച്ചത്.

ബൈക്ക് അപകടമാണെന്നാണ് സംശയിക്കുന്നത്. സമീപത്ത് ബൈക്കും മറിഞ്ഞുകിടക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് മുഹമദ് ഷാഫിറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്.

നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.

**English Summary:**

A youth was found dead on roadside near Vettukad on Puthucode-Manappadam road in Palakkad. Deceased is Muhammed Shafir (30), native of Kunnussery Theruvu, Puthucode. Bike accident is suspected as his bike was found overturned nearby. Accident is believed to have occurred on Thursday night. Morning walkers found him at 5.30 am on Friday. Locals rushed him to hospital but he was declared dead. Body shifted to Alathur Taluk Hospital mortuary. Vadakkenchery police registered case and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382140/youth-found-dead-puthucode-manappadam-road-bike-accident-suspected)