---
title: "ഒന്ന് ശ്രദ്ധിക്കൂ, ചോറ് വാരിവലിച്ചു കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ വരാനിരിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾ!"
english_title: "Health Risks Of Eating Too Fast Digestion Obesity Blood Sugar Acid Reflux"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382138/health-risks-eating-too-fast-digestion-obesity-diabetes-new"
published_at: "2026-09-11T12:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ae2904a71_health-risks-eating-too-fast-digestion-obesity-diabetes.jpg"
keywords: ["Fast Eating Health Risks", "Eating Slowly Benefits", "Digestion Problems", "Acid Reflux Causes"]
---

# ഒന്ന് ശ്രദ്ധിക്കൂ, ചോറ് വാരിവലിച്ചു കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ വരാനിരിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾ!

> **Lead Summary:** ** ** ഭക്ഷണം വേഗത്തിൽ വാരിവലിച്ചു കഴിക്കുന്നത് ഇന്നത്തെ തിരക്കുപിടിച്ച ജീവിതശീലങ്ങളിൽ പലരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഇത് ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചോറ് വാരിവലിച്ചു കഴിച്ചാൽ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

## Article Content

** ** ഭക്ഷണം വേഗത്തിൽ വാരിവലിച്ചു കഴിക്കുന്നത് ഇന്നത്തെ തിരക്കുപിടിച്ച ജീവിതശീലങ്ങളിൽ പലരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഇത് ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചോറ് വാരിവലിച്ചു കഴിച്ചാൽ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

***ദഹനക്കുറവ്: ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തത് ഉദരത്തിൽ ദഹനപ്രക്രിയയെ ബാധിക്കുകയും ദഹനക്കുറവ്, ഗ്യാസ്, വയറു വേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.***

***അമിതവണ്ണം : വയറു നിറഞ്ഞ വിവരം മസ്തിഷ്കത്തിൽ എത്താൻ ഏകദേശം 20 മിനിറ്റോളം എടുക്കും. എന്നാൽ വേഗത്തിൽ കഴിക്കുമ്പോൾ ഈ സമയം ലഭിക്കാത്തതിനാൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാനിടയാകുകയും ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.***

***ശ്വാസതടസ്സവും ചുമയും: ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനോ ശ്വാസനാളിയിലേക്ക് തെറ്റിയിറങ്ങാനോ ഉള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.***

***രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകൽ: വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഇത് പ്രമേഹ രോഗികൾക്ക് കൂടുതൽ ദോഷം ചെയ്യും.***

***ആസിഡ് റിഫ്ലക്സ് : പെട്ടെന്ന് ഭക്ഷണം കഴിക്കുമ്പോൾ വയറ്റിലേക്ക് അമിതമായി വായു പ്രവേശിക്കുകയും ഇത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും ഇടയാക്കുകയും ചെയ്യും.***

English Summary:

Eating food quickly by gobbling is seen in many people in today's busy lifestyle. But health experts point out that it does great harm to body. Main health problems caused by gobbling rice are as follows: Indigestion: Not chewing food well affects digestive process in stomach and causes indigestion, gas, stomach pain. Obesity: It takes about 20 minutes for information of full stomach to reach brain. But when eating fast, not getting this time, leads to eating more than needed and increases body weight. Breathlessness and cough: It increases possibility of food getting stuck in throat or going wrongly into windpipe. Uncontrolled blood sugar level: Eating fast causes blood glucose level to rise suddenly. This does more harm to diabetic patients. Acid Reflux: When eating quickly, excessive air enters stomach and leads to heartburn and acidity.***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382138/health-risks-eating-too-fast-digestion-obesity-diabetes-new)